പിറന്നാൾ ആഘോഷം വ്യത്യസ്തം; പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് സച്ചിൻ

കുട്ടികൾക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിൻ പങ്കുവെച്ചു.
പിറന്നാൾ ആഘോഷം വ്യത്യസ്തം; പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് സച്ചിൻ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ 51-ാം പിറന്നാൾ ദിനമാണ് ഇന്ന്. വ്യത്യസ്തമായ രീതിയിലാണ് ക്രിക്കറ്റ് ഇതിഹാസം തന്റെ പിറന്നാൾ ആഘോഷിച്ചത്. മുംബൈയിലെ ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് സച്ചിൻ തന്റെ പിറന്നാൾ ദിനം മനോഹരമാക്കിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

സച്ചിനൊപ്പം ഭാര്യ അഞ്ജലിയും ഉണ്ടായിരുന്നു. പിന്നാലെ കുട്ടികൾക്ക് തണ്ണീർമത്തനും മറ്റ് പഴവർ​ഗങ്ങളും സച്ചിൻ വിതരണം ചെയ്തു. സച്ചിൻ തെണ്ടുൽക്കർ ഫൗണ്ടേഷനുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടന്നത്. കുട്ടികൾക്കൊപ്പമുള്ള അനുഭവങ്ങളും സച്ചിൻ പങ്കുവെച്ചു.

പിറന്നാൾ ആഘോഷം വ്യത്യസ്തം; പെൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് സച്ചിൻ
എന്റെ പ്രകടനത്തിന് കാരണം ധോണിയുടെ ഉപദേശം: മാർക്കസ് സ്റ്റോയിൻസ്

ഫുട്ബോൾ കളിക്കുന്നത് തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ്. മികച്ച ഒരു കൂട്ടം കുട്ടികളോടൊപ്പം താൻ ഫുട്ബോൾ കളിക്കുകയും പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. തന്റെ പിറന്നാളിന് ആദ്യം നന്മകൾ നേർന്നത് ഈ പെൺകുട്ടികളാണെന്നും സച്ചിൻ കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com