'ജയ്‌സ്‌വാളിന് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല'; പ്രശംസിച്ച് സഞ്ജു

സീസണില്‍ ഫോം കണ്ടെത്താനാവാതെ ഏറെ വിമര്‍ശനങ്ങള്‍ക്കിരയായ താരം സീസണിലെ ആദ്യ സെഞ്ച്വറി നേടിയാണ് ഫോമിലേക്ക് തിരിച്ചുവന്നത്
'ജയ്‌സ്‌വാളിന് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല'; പ്രശംസിച്ച് സഞ്ജു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ രാജസ്ഥാന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. സീസണില്‍ ഫോം കണ്ടെത്താനാവാതെ ഏറെ വിമര്‍ശനങ്ങള്‍ക്കിരയായ താരം സീസണിലെ ആദ്യ സെഞ്ച്വറി നേടിയാണ് ഫോമിലേക്ക് തിരിച്ചുവന്നത്. മത്സരത്തില്‍ ജയ്‌സ്‌വാളിന്റെ നിര്‍ണായക പ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍.

'യശസ്വി ജയ്‌സ്‌വാളിന് ആരുടെയെങ്കിലും ഉപദേശത്തിന്റെ ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ ഇപ്പോഴും വളരെ ആത്മവിശ്വാസത്തിലാണ്. ഇത് വെറും മത്സരത്തിന്റെ കാര്യമാണെന്ന് ഞങ്ങള്‍ക്ക് അറിയാം. പവര്‍പ്ലേയില്‍ അവന്‍ ബാറ്റ് ചെയ്യുന്ന രീതി മികച്ചതാണ്. അവന്‍ ശാന്തനായിരുന്നു. എല്ലാ കാര്യങ്ങളും നിയന്ത്രണത്തിലാണെന്ന് അവനറിയാം. അവന്‍ ഇന്ന് നല്ല ഷോട്ടുകള്‍ കളിക്കുമെന്ന് ഡഗ്ഗൗട്ടിലിരിക്കുന്ന ഞങ്ങള്‍ക്ക് അറിയാമായിരുന്നു', മത്സരശേഷം സഞ്ജു പറഞ്ഞു.

'ജയ്‌സ്‌വാളിന് ആരുടെയും ഉപദേശത്തിന്റെ ആവശ്യമില്ല'; പ്രശംസിച്ച് സഞ്ജു
'സഞ്ജു ഭായിക്ക് നന്ദി, എന്നെ വിശ്വസിച്ചതിന്'; തിരിച്ചുവരവില്‍ യശസ്വി ജയ്‌സ്‌വാള്‍

സീസണിലെ ഏഴ് മത്സരങ്ങളില്‍ ഫോം കണ്ടെത്താനാവാതെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ശേഷമാണ് യശസ്വി ജയ്‌സ്‌വാളിന്റെ ഗംഭീര തിരിച്ചുവരവ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുമ്പോള്‍ ഓപ്പണറായ ജയ്സ്വാള്‍ 60 പന്തില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. സീസണില്‍ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണിത്. ഏഴ് സിക്സുകളും ഒന്‍പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com