ആദ്യം ഇന്ത്യൻ ടീം ഇങ്ങോട്ട് വരണം, നടക്കുമോയെന്നറിയില്ല; പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ്

2023ലെ ഏഷ്യാകപ്പ് ടൂർണമെന്റിന് പാകിസ്താനായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്.
ആദ്യം ഇന്ത്യൻ ടീം ഇങ്ങോട്ട് വരണം, നടക്കുമോയെന്നറിയില്ല; പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ്

ഇസ്ലാമബാദ്: പാകിസ്താനുമായി ടെസ്റ്റ് പരമ്പര ഉൾപ്പടെ പുഃനരാരംഭിക്കണമെന്ന രോഹിത് ശർമ്മയുടെ പ്രസ്താവനയോട് പ്രതികരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുഃനസ്ഥാപിക്കാൻ എന്ത് മാർ​ഗമുണ്ടെങ്കിലും അതിനായി ശ്രമിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.

ആദ്യം ഇന്ത്യൻ ടീം ഇങ്ങോട്ട് വരണം, നടക്കുമോയെന്നറിയില്ല; പ്രതികരണവുമായി പാകിസ്താൻ ക്രിക്കറ്റ്
മുംബൈയ്ക്കെതിരെ വാളെടുത്തു; ജയ്സ്വാൾ സെഞ്ച്വറിയിൽ റോയൽസ്

അതിന് മുമ്പ് പാകിസ്താനിലേക്ക് ക്രിക്കറ്റ് കളിക്കാൻ വരാൻ ഇന്ത്യ തയ്യാറാകണം. 2025ൽ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് പാകിസ്താനിലാണ് നടക്കുന്നത്. പാകിസ്താൻ വേദിയായാൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കളിക്കാൻ തയ്യാറാകുമോയെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്ന് മൊഹ്‌സിൻ നഖ്‌വി പ്രതികരിച്ചു.

2023ലെ ഏഷ്യാകപ്പ് ടൂർണമെന്റിന് പാകിസ്താനായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ശ്രീലങ്കയുമായി വേദി പങ്കിടേണ്ടിവന്നു. ചാമ്പ്യൻസ് ട്രോഫിയിലും പാകിസ്താനിൽ കളിക്കുന്നതിൽ ഇന്ത്യയ്ക്ക് എതിർപ്പാണെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com