ഹിറ്റ്മാന് സിക്സ് അടിക്കാൻ ഒരു കൈ മതി; അതിർത്തി കടത്തിയത് ഹർഷൽ പട്ടേലിനെ

74 മീറ്റർ ദൂരത്തേയ്ക്കായിരുന്നു സിക്സിന്റെ ദൂരം.
ഹിറ്റ്മാന് സിക്സ് അടിക്കാൻ ഒരു കൈ മതി; അതിർത്തി കടത്തിയത് ഹർഷൽ പട്ടേലിനെ

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിനെതിരെ ഒരു കൈകൊണ്ട് സിക്സ് നേടി രോഹിത് ശർമ്മ. പഞ്ചാബ് പേസർ ഹർഷൽ പട്ടേലിന്റെ പന്തിലാണ് ഹിറ്റ്മാന്റെ സൂപ്പർ സിക്സ് പിറന്നത്. മത്സരത്തിന്റെ 11-ാം ഓവറിലെ നാലാം പന്ത് സ്റ്റമ്പ് ലൈനിൽ ഹർഷൽ എറിഞ്ഞു. ഒറ്റ കൈകൊണ്ട് ലോങ് ഓൺ ഏരിയയിലേക്കാണ് രോഹിത് സിക്സ് പറത്തിയത്.

74 മീറ്റർ ദൂരത്തേയ്ക്കായിരുന്നു സിക്സിന്റെ ദൂരം. മത്സരത്തിൽ 25 പന്തിൽ 36 റൺസുമായി രോഹിത് പുറത്തായി. രണ്ട് ഫോറും മൂന്ന് സിക്സും സഹിതമാണ് താരത്തിന്റെ ഇന്നിം​ഗ്സ്. സാം കരണാണ് രോഹിതിനെ പുറത്താക്കിയത്. കരണിന്റെ പന്തിൽ പോയിന്റിലേക്ക് അടിച്ച രോഹിതിനെ ഹർപ്രീത് ബ്രാർ പിടികൂടി.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. 19.1 ഓവറിൽ 183 റൺസിൽ പഞ്ചാബ് സംഘം ഓൾ ഔട്ടായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com