ഗോള്‍ഡന്‍ ഡക്കായി രച്ചിന്‍, പിന്നാലെ ക്യാപ്റ്റനും മടങ്ങി; ചെന്നൈയെ തുടക്കത്തില്‍ വിറപ്പിച്ച് ലഖ്‌നൗ

ലഖ്‌നൗവിന്റെ തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ചെന്നൈ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു
ഗോള്‍ഡന്‍ ഡക്കായി രച്ചിന്‍, പിന്നാലെ ക്യാപ്റ്റനും മടങ്ങി; ചെന്നൈയെ തുടക്കത്തില്‍ വിറപ്പിച്ച് ലഖ്‌നൗ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടക്കത്തില്‍ തന്നെ തിരിച്ചടി. ലഖ്‌നൗവിന്റെ തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. ഓപ്പണര്‍ രച്ചിന്‍ രവീന്ദ്രയും വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദുമാണ് പുറത്തായത്.

ഓപ്പണര്‍ രച്ചിന്‍ രവീന്ദ്ര നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. താരത്തെ മൊഹ്‌സിന്‍ ഖാന്‍ ബൗള്‍ഡാക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും നാല് റണ്‍സ് ഉള്ളപ്പോഴാണ് രച്ചിന്റെ വിക്കറ്റ് വീഴുന്നത്.

വണ്‍ ഡൗണായി എത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന് അധിക നേരം ക്രീസിലുറച്ചുനില്‍ക്കാനായില്ല. 13 പന്തില്‍ 17 റണ്‍സെടുത്ത ചെന്നൈ നായകനെ യഷ് താക്കൂര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. ടീം സ്‌കോര്‍ 33 റണ്‍സിലെത്തിച്ചാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com