'സൂപ്പര്‍ പോരാട്ടത്തില്‍' ലഖ്‌നൗവിന് ടോസ്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു, ഇരുടീമിലും മാറ്റങ്ങള്‍

'സൂപ്പര്‍ പോരാട്ടത്തില്‍' ലഖ്‌നൗവിന് ടോസ്; ചെന്നൈയെ ബാറ്റിങ്ങിനയച്ചു, ഇരുടീമിലും മാറ്റങ്ങള്‍

ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 'സൂപ്പര്‍ പോരില്‍' ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം.

മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്. ചെന്നൈയില്‍ ഡാരില്‍ മിച്ചലിന് പകരം മൊയീന്‍ അലി ടീമിലെത്തി. ഷര്‍ദ്ദുല്‍ താക്കൂറിന് പകരം ദീപക് ചാഹറും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. മറുവശത്ത് ലഖ്‌നൗ സ്‌ക്വാഡില്‍ ഷമര്‍ ജോസഫിന് പകരം മാറ്റ് ഹെന്റി ടീമിലെത്തി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിൻ്റൺ ഡി കോക്ക്, കെ എൽ രാഹുൽ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാർകസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബദോനി, ക്രുണാൽ പാണ്ഡ്യ, മാറ്റ് ഹെൻറി, രവി ബിഷ്‌ണോയ്, മൊഹ്‌സിൻ ഖാൻ, യഷ് താക്കൂർ

ചെന്നൈ സൂപ്പര്‍ കിങ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ, മതീഷ പതിരാന

Related Stories

No stories found.
logo
Reporter Live
www.reporterlive.com