'മാന്‍ ഓഫ് ദ മാച്ച് പ്രകടനമല്ല എപ്പോഴും പ്രധാനം'; ഡാരില്‍ മിച്ചലിനെ പിന്തുണച്ച് ഫ്‌ളെമിങ്

ടീമിൻ്റെ മൊത്തത്തിലുള്ള ഫീൽഡിങ് പ്രകടനത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു
'മാന്‍ ഓഫ് ദ മാച്ച് പ്രകടനമല്ല എപ്പോഴും പ്രധാനം'; ഡാരില്‍ മിച്ചലിനെ പിന്തുണച്ച് ഫ്‌ളെമിങ്

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഡാരില്‍ മിച്ചല്‍ കാഴ്ചവെക്കുന്നത്. 14 കോടി രൂപയ്ക്ക് സിഎസ്‌കെ തട്ടകത്തിലെത്തിച്ച ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഇതുവരെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 93 റണ്‍സ് മാത്രമാണ് നേടിയത്. താരത്തിന്റെ മോശം ഫോം വലിയ രീതിയിലുള്ള വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു.

ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. 'താരപ്രകടനങ്ങൾ ഇല്ലാതെ തന്നെ ഡാരില്‍ മിച്ചല്‍ സംഭാവനകള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ താരങ്ങളെ പിന്തുണയ്ക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. എപ്പോഴും മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിനല്ല നമ്മള്‍ വില കൊടുക്കേണ്ടത്', ഫ്‌ളെമിങ് പറഞ്ഞു. ലഖ്‌നൗവിനെതിരായ സിഎസ്‌കെയുടെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിൻ്റെ മൊത്തത്തിലുള്ള ഫീൽഡിങ് പ്രകടനത്തിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

'മാന്‍ ഓഫ് ദ മാച്ച് പ്രകടനമല്ല എപ്പോഴും പ്രധാനം'; ഡാരില്‍ മിച്ചലിനെ പിന്തുണച്ച് ഫ്‌ളെമിങ്
'ബുംറയെ സ്വീപ്പ് ചെയ്യുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു'; അശുതോഷ് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. അവസാന രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ ലഖ്‌നൗവിന് മുന്നില്‍ തുടര്‍വിജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com