ഞാൻ 10 വർഷം മുംബൈ നായകനായിരുന്നു; ടീം പ്രകടനത്തിൽ രോഹിത് ശർമ്മ

പുതിയതായി വരുന്ന താരങ്ങളെ നാം മനസിലാക്കണം.
ഞാൻ 10 വർഷം മുംബൈ നായകനായിരുന്നു; ടീം പ്രകടനത്തിൽ രോഹിത് ശർമ്മ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മൂന്നാം ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ആദ്യ മത്സരങ്ങളിലെ തുടർതോൽവികൾക്ക് ശേഷമാണ് മുംബൈയുടെ തിരിച്ചുവരവ്. ടീമിന്റെ ആദ്യ മത്സരങ്ങളിലെ തോൽവികളിലും പിന്നീടുള്ള തിരിച്ചുവരവിലും പ്രതികരിക്കുകയാണ് മുംബൈ മുൻ നായകൻ രോഹിത് ശർമ്മ.

കഴിഞ്ഞ വർഷങ്ങളിലും മുംബൈ ഇന്ത്യൻസിന്റെ കഥ ഇങ്ങനെയാണ്. മുംബൈക്ക് ലഭിക്കുന്നത് മോശം തുടക്കമായിരിക്കും. എന്നാൽ പിന്നീട് കാര്യങ്ങൾ മാറാൻ തുടങ്ങും. കഴിഞ്ഞ 10 വർഷമായി താൻ മുംബൈ നായകനായിരുന്നു. എന്നാൽ താരങ്ങളും പരിശീലക സംഘവും ഉൾപ്പടെ മാറുന്നുണ്ടായിരുന്നു. തുടക്കത്തിൽ പുതിയ താരങ്ങൾക്ക് ടീമുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കുമെന്ന് രോഹിത് ശർമ്മ പറഞ്ഞു.

ഞാൻ 10 വർഷം മുംബൈ നായകനായിരുന്നു; ടീം പ്രകടനത്തിൽ രോഹിത് ശർമ്മ
'ഞാൻ ഇംപാക്ട് പ്ലെയർ നിയമത്തിന്റെ ആരാധകനല്ല'; രോഹിത് ശർമ്മ

പുതിയതായി വരുന്ന താരങ്ങളെ നാം മനസിലാക്കണം. ടീം മികച്ചതാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇതിലൂടെ അറിയാൻ കഴിയും. വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ഒരു ടീമിൽ ഉണ്ടാകും. അവർക്ക് ഒരുപക്ഷേ മുംബൈയിലെ ​ഗ്രൗണ്ടിനെ അറിയില്ലായിരിക്കാം. എന്നാൽ മുംബൈയിൽ ജനിച്ചുവളർന്ന തനിക്ക് അവിടുത്തെ സാഹചര്യങ്ങൾ അറിയാം. ഇത് ടീമിന് ​ഗുണം ചെയ്യുമെന്നും രോഹിത് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com