അശുതോഷിനെ ഞാനുമായി താരതമ്യം ചെയ്യരുത്; സൂര്യകുമാർ യാദവ്

തനിക്കും ഇത്തരം ഇന്നിം​ഗ്സുകൾ കളിക്കാനാണ് താൽപ്പര്യം.
അശുതോഷിനെ ഞാനുമായി താരതമ്യം ചെയ്യരുത്; സൂര്യകുമാർ യാദവ്

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സിനായി ഒരു തകർപ്പൻ ഇന്നിം​ഗ്സ് കളിച്ചിരിക്കുകയാണ് അശുതോഷ് ശർമ്മ. 28 പന്തിൽ 61 റൺസെടുത്ത താരത്തിന്റെ ഇന്നിം​ഗ്സിൽ രണ്ട് ഫോറും ഏഴ് സിക്സും ഉണ്ടായിരുന്നു. വമ്പൻ തകർച്ചയെ നേരിട്ട പഞ്ചാബിന് വിജയപ്രതീക്ഷകൾ നൽകിയ പ്രകടനമാണ് അശുതോഷ് പുറത്തെടുത്തത്. പിന്നാലെ താരത്തെ പ്രശംസിച്ച് മുംബൈ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ് രംഗത്തെത്തി.

അശുതോഷ് മറ്റൊരു സൂര്യകുമാർ യാദവ് അല്ല. ബാറ്റുകൊണ്ട് അയാൾ വിസ്മയം തീർത്തു. ഒരുപക്ഷേ അതൊരു വിജയത്തിലേക്ക് നീങ്ങുമായിരുന്നു. തനിക്കും ഇത്തരം ഇന്നിം​ഗ്സുകൾ കളിക്കാനാണ് താൽപ്പര്യം. അശുതോഷിന്റെ ബാറ്റിം​ഗ് താൻ ഏറെ ആസ്വദിച്ചു. മത്സരഫലം മാറ്റി മറിക്കുന്ന ഒരു താരമായി അശുതോഷ് മാറുമെന്നും സൂര്യകുമാർ പ്രതികരിച്ചു.

അശുതോഷിനെ ഞാനുമായി താരതമ്യം ചെയ്യരുത്; സൂര്യകുമാർ യാദവ്
നന്നായി കളിച്ചിട്ടും ടീമിന് പുറത്താക്കി; ഇപ്പോള്‍ ഐപിഎല്ലിലെ വെടിക്കെട്ട് താരം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. സൂര്യകുമാർ യാദവിന്റെ ബാറ്റിം​ഗ് ആണ് മുംബൈയ്ക്ക് മികച്ച സ്കോർ നേടി നൽകിയത്. 53 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം സൂര്യ 78 റൺസെടുത്ത് പുറത്തായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com