കോണ്‍വെ പുറത്തുതന്നെ; പകരക്കാരനായി ഇംഗ്ലണ്ടിന്റെ യുവ പേസര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വെയ്ക്ക് പരിക്കേറ്റത്
കോണ്‍വെ പുറത്തുതന്നെ; പകരക്കാരനായി ഇംഗ്ലണ്ടിന്റെ യുവ പേസര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ചെന്നൈ: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലിരിക്കുന്ന ന്യൂസിലന്‍ഡ് ഓപ്പണറും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ ഡെവോണ്‍ കോണ്‍വെ ഐപിഎല്ലില്‍ നിന്ന് പുറത്ത്. ഇതോടെ കോണ്‍വെയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസനെയാണ് താരത്തിന് പകരക്കാരനായി ചെന്നൈ തട്ടകത്തിലെത്തിച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഗ്ലീസന്‍ ചെന്നൈയിലെത്തിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡേവോണ്‍ കേണ്‍വെയ്ക്ക് ഇടത് കൈയുടെ തള്ളവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ഐപിഎല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് താരം പിന്മാറിയിരുന്നു. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തോടെ ടീമിനൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലിരിക്കുന്ന താരം ഇത്തവണ ഐപിഎല്ലിനില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ടി20 ലോകകപ്പ് കൂടി പരിഗണിച്ചാണ് തീരുമാനം.

36കാരനായ ഗ്ലീസന്റെ വരവോടെ ചെന്നൈയുടെ ബൗളിങ് നിര കൂടുതല്‍ ശക്തമാവുമെന്നുറപ്പാണ്. 90 ടി20 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുകളാണ് ഗ്ലീസന്റെ സമ്പാദ്യം. 8.18 താരത്തിന്റെ എക്കോണമി. ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി ആറ് ടി20 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com