ധോണിയെയും കോഹ്‌ലിയെയും പോലെ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചു; ജോസ് ബട്ലർ

രാജസ്ഥാൻ പരിശീലകൻ കുമാർ സം​ഗക്കാര തനിക്ക് നൽകിയ ഉപദേശവും ഇതായിരുന്നു.
ധോണിയെയും കോഹ്‌ലിയെയും പോലെ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചു; ജോസ് ബട്ലർ

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ സെഞ്ച്വറി നേടിയിരിക്കുകയാണ് ജോസ് ബട്ലർ. മെല്ലെ തുടങ്ങിയ ഇന്നിംഗ്സിന്റെ അവസാന നിമിഷങ്ങളിലാണ് ബട്ലർ വെടിക്കെട്ടിലേക്ക് ​ഗിയർ മാറ്റിയത്. ഇം​ഗ്ലീഷ് താരത്തിന്റെ പോരാട്ടം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം നേടി നൽകി. പിന്നാലെ തന്റെ ബാറ്റിം​ഗ് തന്ത്രം തുറന്നുപറഞ്ഞിരിക്കുകയാണ് ജോസ് ബട്ലർ.

വിരാട് കോഹ്‌ലിയെയും മഹേന്ദ്ര സിം​ഗ് ധോണിയെയും പോലുള്ള താരങ്ങൾ കളിക്കുന്നത് വ്യത്യസ്തമാണ്. തുടക്കത്തിൽ തന്നെ ക്രീസിലെത്തി അവസാന പന്ത് വരെ അവർ ബാറ്റ് ചെയ്യും. അതുപോലെ ബാറ്റ് ചെയ്യാൻ താൻ ആ​ഗ്രഹിച്ചു. രാജസ്ഥാൻ പരിശീലകൻ കുമാർ സം​ഗക്കാര തനിക്ക് നൽകിയ ഉപദേശവും ഇതായിരുന്നു. ഏറ്റവും മോശമായ കാര്യം ഒരു പോരാട്ടം പോലും നടത്താതെ വിക്കറ്റ് കളയുന്നതാണെന്നും ബട്ലർ വ്യക്തമാക്കി.

ധോണിയെയും കോഹ്‌ലിയെയും പോലെ ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചു; ജോസ് ബട്ലർ
പാരീസ് സെമി ഫൈനൽസ്; രണ്ടാം പാദത്തിൽ ബാഴ്സ വീണു

തുടക്കത്തിൽ റൺസ് കണ്ടെത്താൻ താൻ വിഷമിച്ചിരുന്നു. എങ്കിലും തിരിച്ചുവരാൻ കഴിയുമെന്ന് സ്വയം കരുതി. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ നന്നായി കളിക്കാൻ കഴിയുമെന്ന് തന്റെ മനസിനോട് താൻ പറഞ്ഞു. ഈ ഐപിഎല്ലിൽ അത്ഭുതകരമായ കാര്യങ്ങൾ നിരവധി തവണ ഉണ്ടായതായും ജോസ് ബട്ലർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com