സഞ്ജുവിന്റെ രാജസ്ഥാനോട് പരാജയം; പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയം വഴങ്ങിയത്
സഞ്ജുവിന്റെ രാജസ്ഥാനോട് പരാജയം; പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനോട് വഴങ്ങേണ്ടിവന്ന പരാജയത്തിന് പിന്നാലെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് മറ്റൊരു തിരിച്ചടി. മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശ്രേയസിന് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചിരിക്കുകയാണ്. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ രണ്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പരാജയം വഴങ്ങിയത്.

സീസണിലെ ആദ്യ പിഴവായതിനാലാണ് പിഴ 12 ലക്ഷമായി പരിമിതപ്പെടുത്തിയത്. ഇനി ശിക്ഷ ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷം രൂപയായി വര്‍ദ്ധിക്കും. നേരത്തെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനും ഡല്‍ഹി നായകന്‍ റിഷഭ് പന്തിനും ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും കുറഞ്ഞ ഓവര്‍ നിരക്കിന് പിഴശിക്ഷ ലഭിച്ചിരുന്നു.

സഞ്ജുവിന്റെ രാജസ്ഥാനോട് പരാജയം; പിന്നാലെ ശ്രേയസ് അയ്യര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
ഈഡനില്‍ 'ബട്‌ലര്‍ ബ്ലാസ്റ്റ്'; അവസാന പന്തില്‍ ആവേശ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്

സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാമത്തെ പരാജയമാണിത്. സുനില്‍ നരൈന്റെ സെഞ്ച്വറിക്കരുത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ജോസ് ബട്ലറുടെ സെഞ്ച്വറിയുടെ ബലത്തില്‍ രാജസ്ഥാന്‍ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ 224 റണ്‍സെടുത്തത്. 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com