ഈഡനില്‍ വീണ്ടും കരീബിയന്‍ കൊടുങ്കാറ്റ്; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍,സഞ്ജു ഇത്തിരി വിയര്‍ക്കും

56 പന്തില്‍ 109 റണ്‍സെടുത്ത സുനില്‍ നരൈനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍
ഈഡനില്‍ വീണ്ടും കരീബിയന്‍ കൊടുങ്കാറ്റ്; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍,സഞ്ജു ഇത്തിരി വിയര്‍ക്കും

കൊല്‍ക്കത്ത: സഞ്ജുവിനും സംഘത്തിനും മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറിയുമായി സുനില്‍ നരൈന്‍ കളം വാണപ്പോള്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത നേടിയത് 223 റണ്‍സ്. രാജസ്ഥാന് വേണ്ടി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

56 പന്തില്‍ 109 റണ്‍സെടുത്ത സുനില്‍ നരൈനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആറ് സിക്‌സും 13 ബൗണ്ടറിയുമാണ് നരൈന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നരൈന്റെ ടി20 കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ പിറന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ (10) നൈറ്റ് റൈഡേഴ്സിന് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസിലൊരുമിച്ച സുനില്‍ നരൈന്‍- അംഗ്കൃഷ് രഘുവംശി സഖ്യം കൊല്‍ക്കത്തയെ അതിവേഗം മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 11-ാം ഓവറില്‍ അംഗ്കൃഷിനെ (30) പുറത്താക്കി കുല്‍ദീപ് സെന്നാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. ടീം സ്‌കോര്‍ 100 കടത്തിയാണ് അംഗ്കൃഷ് പവിലിയനിലെത്തിയത്.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും (11) ആന്ദ്രേ റസ്സലിനും (13) വെങ്കടേഷ് അയ്യര്‍ക്കും (8) തിളങ്ങാനായില്ല. ഇതിനിടെ സുനില്‍ നരൈനും പോരാട്ടം അവസാനിപ്പിച്ച് മടങ്ങി. സെഞ്ച്വറി തികച്ചതിന് പിന്നാലെ നരൈനെ ട്രെന്റ് ബോള്‍ട്ട് ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ റിങ്കു സിങ് ഒന്‍പത് പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 20 റണ്‍സെടുത്ത് സ്‌കോര്‍ 223ല്‍ എത്തിച്ചു. റിങ്കുവിനൊപ്പം രമണ്‍ദീപ് സിങ് (1) പുറത്താവാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com