ടി20 ലോകകപ്പ് ടീം; ദ്രാവിഡിനെയും അഗാർക്കറെയും കണ്ട് രോഹിത് ശർമ്മ

പേസെറിയുന്ന ബാറ്റിംഗ് ഓൾ റൗണ്ടർമാർ ഇന്ത്യയിൽ അധികം ഇല്ലാത്ത സാഹചര്യമാണുള്ളത്.
ടി20 ലോകകപ്പ് ടീം; ദ്രാവിഡിനെയും അഗാർക്കറെയും കണ്ട് രോഹിത് ശർമ്മ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുന്നതിനിടെ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡിനെയും മുഖ്യസെലക്ടർ അജിത് അഗാർക്കറെയും കണ്ട് ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് ചർച്ചയായയെന്നാണ് റിപ്പോർട്ടുകൾ. ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയുടെ കാര്യത്തിലാണ് പ്രധാന ചർച്ച നടന്നതെന്നാണ് സൂചന.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സ്ഥിരമായി പന്തെറിഞ്ഞാൽ ഹാർദ്ദിക്കിന് അവസരം നൽകാമെന്ന് മൂന്ന് പേരും തീരുമാനിച്ചു. ഇന്ത്യൻ മധ്യനിരയിൽ ഫാസ്റ്റ് ബൗളിം​ഗ് ചെയ്യാൻ കഴിയുന്ന ഒരു താരം വേണമെന്നാണ് മൂന്ന് പേരുടെയും നിലാപാട്. ഇത് വെസ്റ്റ് ഇൻഡീസിലെ ​ഗ്രൗണ്ടുകളിൽ ഒരു അധിക ബൗളറായി ഉപയോഗപ്പെടുത്താൻ സാധിക്കും.

ടി20 ലോകകപ്പ് ടീം; ദ്രാവിഡിനെയും അഗാർക്കറെയും കണ്ട് രോഹിത് ശർമ്മ
ആർസിബിക്ക് പുതിയ ഉടമകൾ വേണം; ബിസിസിഐക്ക് കത്തയച്ച് മഹേഷ് ഭൂപതി

പേസെറിയുന്ന ബാറ്റിം​ഗ് ഓൾ റൗണ്ടർമാർ ഇന്ത്യയിൽ അധികം ഇല്ലാത്ത സാഹചര്യമാണുള്ളത്. അതിനാൽ ഹാർദ്ദിക്കിനൊപ്പം ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ശിവം ദൂബെയെയും നിരീക്ഷിക്കാനാണ് ഇന്ത്യൻ ടീമിന്റെ തീരുമാനം. രണ്ട് മണിക്കൂറോളം നീണ്ട ചർച്ചയുടെ ഭൂരിഭാ​ഗവും ഈ ഒരു കാര്യത്തിലാണ് പുരോ​ഗമിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com