'ഇങ്ങനെയാണോ പന്തെറിയുന്നത്, അയാൾ സന്തോഷം അഭിനയിക്കുന്നു'; ഹാർദ്ദിക്കിനെതിരെ ഗുരുതര വിമർശനം

ഇതുപോലെ പന്തിട്ടുതന്നാൽ താനും സിക്സ് അടിക്കുമെന്ന് സുനിൽ ഗാവസ്കർ
'ഇങ്ങനെയാണോ പന്തെറിയുന്നത്, അയാൾ സന്തോഷം അഭിനയിക്കുന്നു'; ഹാർദ്ദിക്കിനെതിരെ ഗുരുതര വിമർശനം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. സീസണിലെ ആറാം മത്സരത്തിലും ഹാർദ്ദിക്ക് പാണ്ഡ്യയെ കടുത്ത കൂവലോടെയാണ് ആരാധകർ വരവേറ്റത്. അതിനിടെ മഹേന്ദ്ര സിം​​ഗ് ധോണി മുംബൈ നായകനെതിരെ മൂന്ന് തവണ സിക്സ് പറത്തി. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഹാർദ്ദിക്കിനെ രൂക്ഷമായി വിമർശിച്ച് ഐപിഎൽ കമന്റേറ്റർമാരായ കെവിൻ പീറ്റേഴ്സണും സുനിൽ ​ഗാവസ്കറും രം​ഗത്തെത്തി.

ധോണിക്കെതിരെ ഇങ്ങനെയല്ല പന്തെറിയേണ്ടതെന്നായിരുന്നു സുനിൽ ​ഗാവസ്കറിന്റെ വിമർശനം. താൻ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ ബൗളിം​ഗ്. ഇതുപോലെ പന്തിട്ടുതന്നാൽ താനും സിക്സ് അടിക്കും. ഒരു സിക്സ് ഒക്കെ വന്നാൽ പ്രശ്നമില്ല. രണ്ടാം പന്തും സാധാരണപോലെ എറിഞ്ഞ് സിക്സ് വഴങ്ങുന്നു. മൂന്നാം ബോൾ ഫുൾടോസ് എറിഞ്ഞ് സിക്സ് വഴങ്ങി. ഹാർദ്ദിക്കിന്റെ നായകത്വത്തിൽ മികച്ചതായി ഒന്നുമില്ലെന്നും സുനിൽ ​ഗാവസ്കർ പറഞ്ഞു.

'ഇങ്ങനെയാണോ പന്തെറിയുന്നത്, അയാൾ സന്തോഷം അഭിനയിക്കുന്നു'; ഹാർദ്ദിക്കിനെതിരെ ഗുരുതര വിമർശനം
വിക്കറ്റിന് പിന്നിൽ ധോണി ഉണ്ടായിരുന്നു; പരാജയകാരണം പറഞ്ഞ് ഹാർദ്ദിക്ക് പാണ്ഡ്യ

ടോസ് മുതൽ ഹാർദ്ദിക്ക് സന്തോഷം അഭിനയിക്കുന്നതായി കെവിൻ പീറ്റേഴ്സൺ പ്രതികരിച്ചു. മത്സരത്തിലെ തോൽവിക്കും അപ്പുറം ഇത് ഹാർദ്ദിക്കിന്റെ കരിയറിനെ ബാധിക്കും. ധോണി സിക്സ് അടിക്കുന്നത് തന്നെ സന്തോഷിപ്പിച്ചു. എന്നാൽ ഹാർദ്ദിക്കിനും വികാരങ്ങളുണ്ട്. ​ഗ്രൗണ്ടിൽ ഉയരുന്ന കൂവൽ നാം ശ്രദ്ധിക്കുന്നു. ഒരു ഇന്ത്യൻ താരത്തിന് ലഭിക്കേണ്ട സ്വീകാര്യത ഇങ്ങനെയല്ലെന്നും കെവിൻ പീറ്റേഴ്സൺ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com