മുംബൈയുടെ തോൽവിയിൽ നിരാശൻ; മത്സരശേഷം ഹസ്തദാനം ഒഴിവാക്കി രോഹിത്

മുംബൈയുടെ തോൽവിയിൽ നിരാശൻ; മത്സരശേഷം ഹസ്തദാനം ഒഴിവാക്കി രോഹിത്

മുൻ നായകന്റെ ദുഃഖം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ചെന്നൈയോട് പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യത്തിന് മുംബൈയുടെ മറുപടി ആറിന് 186ൽ അവസാനിച്ചു. രോഹിത് ശർമ്മയുടെ സെഞ്ച്വറി മാത്രമാണ് മുംബൈയ്ക്ക് എടുത്ത് പറയാനുള്ളത്. സെഞ്ച്വറി നേടി ഒറ്റയാൾ പോരാട്ടം നടത്തിയിട്ടും മത്സരഫലത്തിൽ രോഹിത് കടുത്ത നിരാശയിലാണ്.

മുൻ നായകന്റെ ദുഃഖം വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മത്സരശേഷം സ​ഹതാരങ്ങൾക്ക് ഹസ്തദാനം നൽകുന്ന ചടങ്ങിൽ നിന്നും താരം ഒഴിവായി. ഒറ്റയാനായി ഡ്രെസ്സിം​ഗ് റൂമിലേക്ക് രോഹിത് മടങ്ങി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച മുംബൈ നന്നായി തുടങ്ങി. ആദ്യ ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 70 റൺസെന്ന നിലയിലായിരുന്നു മുംബൈ. എന്നാൽ പിന്നീട് ചെന്നൈ ബൗളർമാർ ശക്തമായി തിരിച്ചുവന്നു. കൃത്യമായ ഇടവേളകളിൽ മുംബൈയ്ക്ക് വിക്കറ്റ് നഷ്ടമായി. എങ്കിലും ഒരറ്റത്ത് പിടിച്ചുനിന്ന രോഹിത് ശർമ്മ 105 റൺസുമായി പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com