എം എസ് ധോണിക്ക് പരിക്കുണ്ട്; സ്ഥിരീകരിച്ച് ചെന്നൈ ബൗളിംഗ് കോച്ച്

എത്രമാത്രം വേദനയോടെയാണ് ധോണി കളത്തിലെത്തുന്നതെന്ന് തനിക്ക് അറിയില്ലെന്നും കോച്ച്
എം എസ് ധോണിക്ക് പരിക്കുണ്ട്; സ്ഥിരീകരിച്ച് ചെന്നൈ ബൗളിംഗ് കോച്ച്

ചെന്നൈ: ഐപിഎല്ലിൽ മറ്റൊരു തകർപ്പൻ പ്രകടനം നടത്തയിരിക്കുയാണ് മഹേന്ദ്ര സിം​ഗ് ധോണി. നാല് പന്ത് നേരിട്ട ധോണി 20 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സ് ഉൾപ്പെടയാണ് സൂപ്പർ താരത്തിന്റെ ഇന്നിം​ഗ്സ്. അതിനിടെ ചെന്നൈ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയും പുറത്തുവന്നിരിക്കുകയാണ്. എം എസ് ധോണിക്ക് പരിക്കുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ചെന്നൈ ബൗളിം​ഗ് പരിശീലകൻ എറിക് സിമൺസ്.

എല്ലാവർക്കും ധോണിയുടെ പരിക്കിനെപ്പറ്റി അറിയാനാണ് താൽപ്പര്യം. താൻ കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ മനുഷ്യനാണ് ധോണി. എത്രമാത്രം വേദനയോടെയാണ് ധോണി കളത്തിലെത്തുന്നതെന്ന് തനിക്ക് അറിയില്ല. പക്ഷേ പരിക്കുണ്ടെങ്കിലും ചെന്നൈ സൂപ്പർ കിം​ഗ്സിനൊപ്പം തുടരാനാണ് ധോണി ആ​ഗ്രഹിക്കുന്നതെന്നും ചെന്നൈ ബൗളിം​ഗ് പരിശീലകൻ പറഞ്ഞു.

എം എസ് ധോണിക്ക് പരിക്കുണ്ട്; സ്ഥിരീകരിച്ച് ചെന്നൈ ബൗളിംഗ് കോച്ച്
ഞങ്ങളുടെ യുവ വിക്കറ്റ് കീപ്പർ നന്നായി കളിച്ചു; റുതുരാജ് ഗെയ്ക്ക്‌വാദ്‌

ധോണിയുടെ പരിക്കിൽ ചെന്നൈ ക്യാമ്പിന് ആശങ്കയുണ്ട്. അയാൾക്ക് അസ്വസ്ഥതകൾ ഉണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. പരിക്കിനെ അവഗണിച്ചും ടീമിനൊപ്പം തുടരാനുള്ള മാനസിക കരുത്ത് ധോണിക്കുണ്ട്. അതുകൊണ്ടാണ് കളിക്കളത്തിലേക്ക് ധൈര്യപൂർവ്വം എത്താൻ ധോണിക്ക് കഴിയുന്നതെന്നും എറിക് സിമൺസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com