റിവ്യൂ കൊടുക്ക് ക്യാപ്റ്റാ, റിഷഭല്ല ‍ഞാനാണ് ഡി ആർ എസ് എടുക്കേണ്ടത്; കുൽദീപ് യാദവ്

കുൽദീപിന്റെ തീരുമാനത്തെ ഡൽഹി സഹതാരങ്ങൾ അഭിനന്ദിക്കുകയും ചെയ്തു
റിവ്യൂ കൊടുക്ക് ക്യാപ്റ്റാ, റിഷഭല്ല ‍ഞാനാണ് ഡി ആർ എസ് എടുക്കേണ്ടത്; കുൽദീപ് യാദവ്

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ ബൗളിം​ഗാണ് കുൽദീപ് യാദവ് പുറത്തെടുത്തത്. നാല് ഓവറിൽ റൺസ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് നിർണായക വിക്കറ്റുകളും വീഴ്ത്തി. മത്സര ശേഷം കുൽദീപ് നേരിടേണ്ടി വന്നത് ഡി ആർ എസിനെ കുറിച്ചുള്ള ചോദ്യമാണ്. കുൽദീപ് - റിഷഭ് പന്ത് സഖ്യത്തിന് എങ്ങനെ ഡി ആർ എസ് കൃത്യമായി ഉപയോ​ഗിക്കാൻ കഴിയുന്നുവെന്നായിരുന്നു ചോദ്യം.

ഇതിന് മറുപടിയായി ഡി ആർ എസ് ഉപയോ​ഗിക്കേണ്ടത് താനെന്നാണ് ലെ​ഗ് സ്പിന്നർ മറുപടി പറഞ്ഞത്. ഔട്ടാണെന്ന് 50 ശതമാനം എങ്കിലും തോന്നിയാൽ താൻ റിവ്യൂന് പോകും. എന്നാൽ 40 ശതമാനമാണ് തോന്നുന്നെങ്കിൽ താൻ റിഷഭ് പന്തിനോട് സഹായം ചോദിക്കും. ഡി ആർ എസ് എടുക്കേണ്ടത് ഒരു ബൗളറാണ്. വിക്കറ്റ് കിട്ടാൻ അതാണ് നല്ലതെന്നും കുൽദീപ് യാദവ് വ്യക്തമാക്കി.

റിവ്യൂ കൊടുക്ക് ക്യാപ്റ്റാ, റിഷഭല്ല ‍ഞാനാണ് ഡി ആർ എസ് എടുക്കേണ്ടത്; കുൽദീപ് യാദവ്
പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ അയാൾ വരും; ഐപിഎല്ലിൽ വെടിക്കെട്ടുമായി ദിനേശ് കാർത്തിക്ക്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ലറിനെതിരെ കുൽദീപ് റിവ്യു ആവശ്യപ്പെട്ടിരുന്നു. റിഷഭ് പന്തിനോട് ഡി ആർ എസിന് പോകാൻ കുൽദീപ് നിർബന്ധം പിടിച്ചു. തേർഡ് അമ്പയറുടെ പരിശോധനയിൽ ജോസ് ബട്ലർ ഔട്ടായി. ഇതോടെ കുൽദീപിന്റെ തീരുമാനത്തെ ഡൽഹി സഹതാരങ്ങൾ അഭിനന്ദിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com