ആദ്യം ധോണി, പിന്നെ മക്കളുടെ സ്‌കൂള്‍ ഫീസ്; മത്സരം കാണാന്‍ മുടക്കിയത് 64,000 രൂപ, വൈറലായി ആരാധകന്‍

ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നും യുവാവ് പറയുന്നുണ്ട്
ആദ്യം ധോണി, പിന്നെ മക്കളുടെ സ്‌കൂള്‍ ഫീസ്; മത്സരം കാണാന്‍ മുടക്കിയത് 64,000 രൂപ, വൈറലായി ആരാധകന്‍

ചെന്നൈ: മക്കളുടെ സ്‌കൂള്‍ ഫീസ് പോലും അടച്ചില്ലെങ്കിലും ഐപിഎല്ലില്‍ സൂപ്പര്‍ താരം ധോണിയുടെ മത്സരം കാണാനെത്തി ആരാധകന്‍. ജീവിതത്തില്‍ ഒരു തവണയെങ്കിലും ധോണിയെ നേരിട്ട് കാണാനുള്ള ആഗ്രഹം കൊണ്ടാണ് കടം വാങ്ങിയ പണം കൊടുത്ത് വാങ്ങിയ ടിക്കറ്റുമായി മത്സരം കാണാനെത്തിയതെന്നാണ് ഈ കടുത്ത ആരാധകന്റെ വെളിപ്പെടുത്തല്‍. നേരിട്ട് ടിക്കറ്റ് കിട്ടാത്തതുകൊണ്ടാണ് പുറത്തുനിന്ന് ഇത്രയും പണം മുടക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

തിങ്കളാഴ്ച നടന്ന ചെന്നൈ- കൊല്‍ക്കത്ത മത്സരത്തില്‍ തന്റെ മൂന്ന് പെണ്‍മക്കള്‍ക്കൊപ്പമാണ് ഈ ആരാധകന്‍ സ്റ്റേഡിയത്തിലെത്തിയത്. ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നും യുവാവ് പറയുന്നുണ്ട്. ഒരു പ്രാദേശിക മാധ്യമത്തിനോടാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയലക്ഷ്യത്തിലെത്തി. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈയുടെ വിജയം. മത്സരത്തില്‍ മൂന്ന് പന്തുകള്‍ മാത്രം നേരിട്ട ധോണി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com