സഞ്ജുവിനേക്കാൾ മികച്ചത് റിഷഭ് പന്ത്; പറഞ്ഞതിൽ വ്യക്തത വരുത്തി ഇയാൻ ബിഷപ്പ്

ഒരു ആരാധകൻ വിൻഡീസ് ഇതിഹാസത്തോട് നേരിട്ട് ചോദിച്ചു.
സഞ്ജുവിനേക്കാൾ മികച്ചത് റിഷഭ് പന്ത്; പറഞ്ഞതിൽ വ്യക്തത വരുത്തി ഇയാൻ ബിഷപ്പ്

ഡൽഹി: വെസ്റ്റ് ഇൻഡീസ് മുൻ താരം ഇയാൻ ബിഷപ്പ് ക്രിക്കറ്റ് ലോകത്തെ മികച്ച കമന്റേറ്ററുമാരിൽ ഒരാളാണ്. എന്നാൽ കഴിഞ്ഞ ദിവസം ബിഷപ്പ് ഒരു വിവാദത്തിൽ അകപ്പെട്ടു. ഇന്ത്യൻ വിക്കറ്റ് കീപ്പറായ സഞ്ജു സാംസണെയും റിഷഭ് പന്തിനെയും താരതമ്യം ചെയ്തതാണ് വിൻഡീസ് ഇതിഹാസത്തെ വെട്ടിലാക്കിയത്.

സഞ്ജു എന്ത് ചെയ്യുന്നുവോ അത് അതിനേക്കാൾ മികച്ച രീതിയിൽ റിഷഭ് പന്തിന് ചെയ്യാൻ കഴിയും. ഐപിഎൽ ലൈവ് കമന്ററിക്കിടെ ബിഷപ്പ് ഇങ്ങനെ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകളിലാണ് ആരാധകരുടെ ആരോപണം. ഇതുകണ്ട ഒരു ആരാധകൻ വിൻഡീസ് ഇതിഹാസത്തോട് നേരിട്ട് ചോദിച്ചു.

സഞ്ജുവിനേക്കാൾ മികച്ചത് റിഷഭ് പന്ത്; പറഞ്ഞതിൽ വ്യക്തത വരുത്തി ഇയാൻ ബിഷപ്പ്
ഐപിഎല്‍ ടോസിൽ കൃത്രിമത്വം?; സമൂഹമാധ്യമങ്ങളിൽ തരംഗമായി ദൃശ്യങ്ങൾ

താങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഇതിന് ഇയാൻ ബിഷപ്പ് മറുപടിയും നൽകി. ഇത്തരത്തിൽ പക്ഷപാതപരമായി താൻ സംസാരിക്കുമെന്ന് കരുതുന്നുണ്ടോ ? ഇതോടെ ഇയാൻ ബിഷപ്പ് ഇത്തരത്തിലൊരു താരതമ്യം നടത്തിയില്ലെന്നാണ് വ്യക്തമാകുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com