ഇന്ത്യയ്ക്കായി ടി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും വിജയിക്കണം; രോഹിത് ശർമ്മ

ഈ സമയത്തും മികച്ച ബാറ്റിം​ഗ് നടത്താൻ തനിക്ക് കഴിയുന്നുണ്ട്.
ഇന്ത്യയ്ക്കായി ടി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും വിജയിക്കണം; രോഹിത് ശർമ്മ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനവുമായി രോഹിത് ശർമ്മ മുന്നേറുകയാണ്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുകയെന്ന ഉത്തരവാദിത്തം രോഹിതിനുണ്ട്. അതിനാൽ ഐപിഎല്ലിൽ തന്റെ ബാറ്റിം​ഗ് കഴിവുകൾ വർദ്ധിപ്പിക്കുകയാണ് താരം. എന്നാൽ 36കാരനായ ഇന്ത്യൻ ക്യാപ്റ്റന് നേരെ വിരമിക്കൽ ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഇതുവരെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് ഇതിന് രോഹിതിന്റെ മറുപടി. മാത്രമല്ല ട്വന്റി 20 ലോകകപ്പും 2025ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇന്ത്യയ്ക്കായി വിജയിക്കണമെന്നും രോഹിത് പറയുന്നു. ഈ സമയത്തും മികച്ച ബാറ്റിം​ഗ് നടത്താൻ തനിക്ക് കഴിയുന്നുണ്ട്. കുറച്ചു വർഷങ്ങൾ കൂടെ ക്രിക്കറ്റിൽ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് വ്യക്തമാക്കി.

ഇന്ത്യയ്ക്കായി ടി20 ലോകകപ്പും ടെസ്റ്റ് ചാമ്പ്യൻഷിപ്പും വിജയിക്കണം; രോഹിത് ശർമ്മ
കൈവിരലിന് പരിക്ക്; ​ഗ്ലെൻ മാക്‌സ്‌വെല്ലിന്‌ അടുത്ത മത്സരം നഷ്ടമായേക്കും

ഏകദിന ലോകകപ്പിലെ തോൽവിയെക്കുറിച്ചും രോഹിത് സംസാരിച്ചു. 50 ഓവറിന്റെ ലോകകപ്പാണ് താൻ ചെറുപ്പം മുതൽ കണ്ടുവളർന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ലോകകിരീടം സ്വന്തമാക്കാൻ ആ​ഗ്രഹിച്ചു. അതിനായി സാധ്യമായതെല്ലാം ചെയ്തിരുന്നതായും രോഹിത് ശർമ്മ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com