ഹാർദ്ദിക്ക് പാണ്ഡ്യ പരിക്ക് മറച്ചുവെക്കുന്നു; ആരോപണവുമായി സൈമൺ ഡൂൾ

ഹാർദ്ദിക്ക് പാണ്ഡ്യ പരിക്ക് മറച്ചുവെക്കുന്നു; ആരോപണവുമായി സൈമൺ ഡൂൾ

മുൻ മത്സരങ്ങളിൽ പന്തെറിയാതിരുന്നതിന് ഹാർദ്ദിക് കാരണം പറഞ്ഞിരുന്നു.

മുംബൈ: ഇന്ത്യൻ പ്രമീയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മൂന്ന് തോൽവികൾക്ക് ശേഷം രണ്ട് തുടർവിജയങ്ങൾ ടീം നേടി. എന്നാൽ കഴിഞ്ഞ മത്സരങ്ങളിൽ മുംബൈ നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. താരത്തിന് പരിക്കുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

അതിനിടെ ഹാർദ്ദിക്ക് പരിക്ക് മറച്ചുവെക്കുന്നുവെന്ന് ആരോപിച്ച് ന്യുസീലാൻഡ് മുൻ താരം സൈമൺ ഡൂൾ രം​ഗത്തെത്തി. ആദ്യ മത്സരത്തിൽ ഓപ്പണിം​ഗ് ബൗളറായി ഹാർദ്ദിക്ക് രം​ഗത്തെത്തി. എന്നാൽ ഇപ്പോൾ അയാൾ പന്തെറിയുന്നതേയില്ല. ഇതിൽ എന്തോ കുഴപ്പുമുണ്ട്. താരത്തിന് പരിക്കേറ്റിട്ടുണ്ടെന്നാണ് സൈമൺ ഡൂളിന്റെ പ്രതികരണം.

ഹാർദ്ദിക്ക് പാണ്ഡ്യ പരിക്ക് മറച്ചുവെക്കുന്നു; ആരോപണവുമായി സൈമൺ ഡൂൾ
കൂവൽ അയാൾക്ക് ഇഷ്ടം, ഇനി വരുന്നത് കരുത്തനായ ഹാർദ്ദിക്ക്; ഇഷാൻ കിഷൻ

മുൻ മത്സരങ്ങളിൽ പന്തെറിയാതിരുന്നതിന് ഹാർദ്ദിക് കാരണം പറഞ്ഞിരുന്നു. മത്സരത്തിൽ ആവശ്യമുണ്ടെങ്കിൽ താൻ പന്തെറിയുമെന്നായിരുന്നു താരത്തിന്റെ വിശദീകരണം. എന്തായാലും മുംബൈ മത്സരം ജയിക്കുന്നതിനാൽ ഹാർദ്ദിക്കിന്റെ പരിക്കിൽ ആരാധകർ ആശങ്കപ്പെടുന്നില്ലെന്ന് മാത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com