എന്റെ കായികക്ഷമതയ്ക്ക് കാരണം ഭക്ഷണത്തിലെ ഈ രഹസ്യം; വിരാട് കോഹ്‌ലി

'അതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.'
എന്റെ കായികക്ഷമതയ്ക്ക് കാരണം ഭക്ഷണത്തിലെ ഈ രഹസ്യം; വിരാട് കോഹ്‌ലി

മുംബൈ: കായിക ലോകത്ത് ഏറ്റവും മികച്ച ശാരീരികക്ഷമതയുള്ള താരം ആരെന്ന് ചോദിച്ചാല്‍ അതില്‍ മുമ്പിലുണ്ടാകും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. 35കാരനായ വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളെക്കാള്‍ കായികക്ഷമതയുള്ള താരമാണ്. ഇതിന്റെ രഹസ്യം ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് കോഹ്‌ലി.

ശാരീരികക്ഷമത സൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ജിമ്മില്‍ പോയി കഠിനാദ്ധ്വാനം ചെയ്യാന്‍ ആര്‍ക്കും കഴിയും. പക്ഷേ ഭക്ഷണനിയന്ത്രണം അത്ര എളുപ്പമല്ല. എല്ലാവര്‍ക്കും കഴിക്കുന്ന ഭക്ഷണത്തോട് ഇഷ്ടാനുഷ്ടങ്ങളുണ്ടെന്ന് കോഹ്‌ലി പറഞ്ഞു.

എന്റെ കായികക്ഷമതയ്ക്ക് കാരണം ഭക്ഷണത്തിലെ ഈ രഹസ്യം; വിരാട് കോഹ്‌ലി
ടി20 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്ക് അവസരം കൊടുക്കരുത്; ഗ്ലെന്‍ മാക്‌സ്‌വെല്‍

എനിക്ക് ഏത് ഭക്ഷണവും തുടര്‍ച്ചയായി ആറ് മാസം കഴിക്കാന്‍ കഴിയും. ഒരു ദിവസം മൂന്ന് നേരവും ഒരേ ഭക്ഷണം കഴിക്കാന്‍ കഴിയും. അതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. തന്റെ കായികക്ഷമതയുടെ പ്രധാന കാരണം ഇതാണെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com