ഞങ്ങൾ കുട്ടികളല്ല; ആരാധകരോട് ശാന്തരാകുവാൻ ആവശ്യപ്പെട്ട് വിരാട് കോഹ്‌ലി

തന്റെ സ്വഭാവത്തിൽ ആളുകൾ നിരാശരാണ്.
ഞങ്ങൾ കുട്ടികളല്ല; ആരാധകരോട് ശാന്തരാകുവാൻ ആവശ്യപ്പെട്ട് വിരാട് കോഹ്‌ലി

മുംബൈ: കളിക്കളത്തിൽ ഒരൽപ്പം കൂടുതൽ ആവേശഭരിതനാണ് വിരാട് കോഹ്‌ലി. പലപ്പോഴും എതിർ ടീമിലെ താരങ്ങൾക്ക് കോഹ്‌ലിയുമായി വാക്ക് തകർത്തതിൽ ഏർപ്പെടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ പിന്നീട് ഇതേതാരങ്ങൾ കളിക്കളത്തിൽ വെച്ചുതന്നെ എല്ലാം മറക്കും. ഐപിഎൽ 17-ാം പതിപ്പിലും ഇത്തരം സംഭവങ്ങൾ ഉണ്ടായി.

​ഗൗതം ​ഗംഭീറും വിരാട് കോഹ്‌ലിയും തമ്മിൽ ഒരുപതിറ്റാണ്ടോളം നീണ്ട പ്രശ്നങ്ങൾക്കാണ് അവസാനമായത്. എന്നാൽ കോഹ്‌ലിയുടെ ചില ആരാധകർക്ക് ഇത് ഇഷ്ടമായിട്ടില്ല. പ്രത്യേകിച്ചും സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ നിരാശപ്രകടനം. എന്നാൽ ഇത്തരക്കാരോട് മറുപടിയുമായി വിരാട് കോഹ്‌ലി രം​ഗത്തെത്തിയിരിക്കുയാണ്.

ഞങ്ങൾ കുട്ടികളല്ല; ആരാധകരോട് ശാന്തരാകുവാൻ ആവശ്യപ്പെട്ട് വിരാട് കോഹ്‌ലി
രോഹിത് ശർമ്മ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ; വിരാട് കോഹ്‌ലി

തന്റെ സ്വഭാവത്തിൽ ആളുകൾ നിരാശരാണ്. ഒരു ദിവസം താൻ നവീൻ ഉൾ ഹഖുമായി സൗഹൃദം പങ്കിട്ടു. തൊട്ടടുത്ത ദിവസം ​ഗൗതം ഭായിയുമായും സൗഹൃദം പങ്കുവെച്ചു. സമൂഹമാധ്യമങ്ങളിൽ കുപ്രചാരണത്തിന് സാധിക്കുന്ന ഒന്നും ഇതിൽ ഇല്ല. അതുകൊണ്ട് തന്റെ പ്രവർത്തിയെ വിമർശിക്കുന്നു. ‍ഞങ്ങളാരും കുട്ടികളല്ലെന്നും വിരാട് കോഹ്‌ലി വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com