സ്ട്രൈക്ക് റേറ്റ് വെറും 33.33; വിരാട് കോഹ്‌ലിക്ക് പാക് താരത്തിന്റെ പരിഹാസം

പരാജയം ഒഴിവാക്കാൻ റോയൽ ചലഞ്ചേഴ്സ് ബൗളർമാക്ക് കഴിഞ്ഞില്ല.
സ്ട്രൈക്ക് റേറ്റ് വെറും 33.33; വിരാട് കോഹ്‌ലിക്ക് പാക് താരത്തിന്റെ പരിഹാസം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മറ്റൊരു മോശം ഇന്നിം​ഗ്സ് കളിച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. ഒമ്പത് പന്ത് നേരിട്ട താരത്തിന് മൂന്ന് റൺസ് മാത്രമാണ് നേടാനായത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയിട്ടും മോശം സ്ട്രൈക്ക് റേറ്റിന് കോഹ്‌ലിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നു. ഇത്തവണ മോശം പ്രകടനം കൂടിയാതോടെ വിമർശനം കടുത്തു.

പാകിസ്താൻ മുൻ താരം ജുനൈദ് ഖാൻ ആണ് കോഹ്‌ലിയെ പരിഹസിച്ച് രം​ഗത്തെത്തിയത്. സ്ട്രൈക്ക് റേറ്റ് വെറും 33.33 എന്ന് ജുനൈദ് ഖാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ മത്സരത്തിന് ശേഷം ഏറ്റവും വേ​ഗത കുറഞ്ഞ സെഞ്ച്വറിക്ക് അഭിനന്ദനങ്ങൾ എന്നാണ് ജുനൈദ് ഖാൻ പരിഹസിച്ചത്.

സ്ട്രൈക്ക് റേറ്റ് വെറും 33.33; വിരാട് കോഹ്‌ലിക്ക് പാക് താരത്തിന്റെ പരിഹാസം
'സബാഷ് ഡി കെ, നിങ്ങൾക്ക് ലോകകപ്പ് കളിക്കാം'; കാർത്തിക്കിന് ഹിറ്റ്മാന്റെ അഭിനന്ദനം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെം​ഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. എങ്കിലും പരാജയം ഒഴിവാക്കാൻ റോയൽ ചലഞ്ചേഴ്സ് ബൗളർമാക്ക് കഴിഞ്ഞില്ല. 15.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com