കോഹ്‌ലിയെ മറികടന്ന് ശുഭ്മാൻ ഗിൽ; 24-ാം വയസ്സിൽ ഐപിഎല്ലിൽ 3000

രാജസ്ഥാന്‍ റോയല്‍സിനെതിരെ 27 റണ്‍സ് നേടിയതോടെയാണ് ഗില്‍ കോഹ്‌ലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്
കോഹ്‌ലിയെ മറികടന്ന് ശുഭ്മാൻ ഗിൽ; 24-ാം വയസ്സിൽ ഐപിഎല്ലിൽ 3000

ജയ്പൂർ: കോഹ്‌ലിയുടെ നേട്ടത്തെ മറികടന്ന് ശുഭ്മാന്‍ ഗില്‍. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം താരമെന്ന റെക്കോര്‍ഡാണ് ഗില്‍ സ്വന്തമാക്കിയത്. 24-ാമത്തെ വയസ്സിലാണ് ഗിൽ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ കിങ്ങ് കോഹ്‌ലിയുടെ പേരിലായിരുന്നു ഈ ഐപിഎല്‍ റെക്കോര്‍ഡ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ 27 റണ്‍സ് നേടിയതോടെയാണ് ഗില്‍ കോഹ്‌ലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. 26 വയസ്സും 186 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ എന്ന നേട്ടം കോഹ്‌ലി സ്വന്തമാക്കിയത്.

ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 3000 തികച്ച റെക്കോര്‍ഡ് പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണാണ് മൂന്നാമത്. 26 വയസ്സും 320 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സഞ്ജു ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചത്. 27 വയസ്സും 161 ദിവസവും പ്രായമുള്ളപ്പോള്‍ 3000 റണ്‍സ് തികച്ച സുരേഷ് റെയ്‌നയാണ് പട്ടികയില്‍ നാലാമത്. 27 വയസ്സും 343 ദിവസവും പ്രായമുള്ളപ്പോള്‍ 3000 തികച്ച രോഹിത് ശര്‍മ്മയാണ് പട്ടികയിലെ അഞ്ചാമന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കരിയര്‍ ആരംഭിച്ച ശുഭ്മാന്‍ ഗില്‍ 2022ലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ ചേരുന്നത്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്ന ടൈറ്റന്‍സിന്റെ റണ്‍മെഷീനായിരുന്ന ഗില്‍ ഓറഞ്ച് ക്യാപും സ്വന്തമാക്കിയിരുന്നു. 3000 തികച്ച മത്സരത്തില്‍ രാജസ്ഥഖാനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ടോപ്‌സ്‌കോററും ഗില്‍ ആയിരുന്നു. 44 പന്തില്‍ 72 റണ്‍സ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനവും കാഴ്ചവെച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com