അടുത്ത തലമുറയിലെ താരങ്ങൾ വിരാട് കോഹ്‌ലിയുടെ പിൻഗാമികൾ; അജിത്ത് അഗാർക്കർ

ബിസിസിഐ അക്കാദമികൾ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതലാണ് കോഹ്‌ലിയുടെ കായികക്ഷമത
അടുത്ത തലമുറയിലെ താരങ്ങൾ വിരാട് കോഹ്‌ലിയുടെ പിൻഗാമികൾ; അജിത്ത് അഗാർക്കർ

ഡൽഹി: ട്വന്റി 20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഒരു ചോദ്യമാണ് ഉയരുന്നത്. വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിൽ ഉണ്ടാകുമോ? എന്നതാണ് ആ ചോദ്യം. സൂപ്പർ താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കില്ലെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകൾ. അതിനിടെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം മുഖ്യ സെലക്ടർ അജിത്ത് അ​ഗാർക്കർ.

വിരാട് കോഹ്‌ലിയെ നോക്കു. അയാൾ സ്വയം ഒരു പ്രതിബദ്ധത ഏറ്റെടുത്തിരിക്കുന്നു. 15 വർഷത്തോളം നീണ്ട കരിയറിൽ കായികക്ഷമത കാത്തുസൂക്ഷിക്കുക വലിയ ബുദ്ധിമുട്ടാണ്. വിരാട് കായികക്ഷമത കാത്തുസൂക്ഷിക്കുന്നതിന്റെ ​ഗുണം ക്രിക്കറ്റ് ആരാധകർക്ക് കാണാൻ കഴിയും. ബിസിസിഐ അക്കാദമികൾ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതലാണ് കോഹ്‌ലിയുടെ കായികക്ഷമതയെന്നും അ​ഗാർക്കർ പറഞ്ഞു.

പുതിയ തലമുറയിലെ താരങ്ങൾ വേ​ഗത്തിൽ കാര്യങ്ങൾ പഠിക്കും. 16-17 വയസുള്ളപ്പോൾ തന്നെ അവർ മികച്ച കായികക്ഷമതയുള്ളവർ ആയിരിക്കും. കാരണം വിരാട് കോഹ്‌ലിയെ പിന്തുടരുന്നവരാണ് ഇപ്പോഴത്തെ താരങ്ങൾ. അടുത്ത തലമുറയിലെ താരങ്ങൾ കോഹ്‌ലിയുടെ പിൻഗാമികളാവുമെന്നും അ​ഗാർക്കർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com