ബൗൺസറുകളെ വാ; സമ്മർദ്ദങ്ങളെ അതിജീവിച്ച് നിതീഷ് കുമാർ റെഡ്ഡി

ഹർപ്രീത് ബ്രാറിനെ സ്വിച്ച് ഹിറ്റ് അടിച്ച് നിതീഷ് തന്റെ പ്രതിഭയെ തെളിയിച്ചു.
ബൗൺസറുകളെ വാ; സമ്മർദ്ദങ്ങളെ അതിജീവിച്ച് നിതീഷ് കുമാർ റെഡ്ഡി

മൊഹാലി: സൺറൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിം​ഗ്സും തമ്മിലുള്ള പോരാട്ടം. ആദ്യം ബാറ്റിം​ഗിനിറങ്ങിയ സൺറൈസേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. ട്രാവിസ് ഹെഡ് 21, അഭിഷേക് ശർമ്മ 16, എയ്ഡാൻ മാക്രം പൂജ്യം, രാഹുൽ ത്രിപാഠി 11, ഹെൻറിച്ച് ക്ലാസൻ ഒമ്പത് എന്നിങ്ങനെ നിരാശപ്പെടുത്തി. പക്ഷേ സൺറൈസേഴ്സിന് രക്ഷകനായി ഒരാളെത്തി.

നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. സാം കുറാൻ നേരിട്ടെത്തി. ഇന്ത്യൻ ബാറ്റർമാർക്കെതിരെ ബൗൺസർ എറിഞ്ഞാൽ പേടിക്കുമെന്നതാണ് വിദേശ ബൗളർമാരുടെ ചിന്ത. നിതീഷ് കുമാറിനെതിരെ സ്ലോവർ ബൗൺസർ പരീക്ഷിച്ച സാം കരൺ ബൗണ്ടറിയിലെത്തി.

ഹർപ്രീത് ബ്രാറിനെ സ്വിച്ച് ഹിറ്റ് അടിച്ച് നിതീഷ് തന്റെ പ്രതിഭയെ തെളിയിച്ചു. 37 പന്തിൽ 64 റൺസുമായി നിതീഷ് പുറത്താകുമ്പോൾ സൺറൈസേഴ്സ് സ്കോർ 150ലേക്കെത്തി. നാല് ഫോറും അഞ്ച് സിക്സും സഹിതമാണ് നിതീഷിന്റെ വെടിക്കെട്ട്. മലയാളം കമൻ്റേറ്റർ അജു ജോൺ തോമസും രോഹ​ൻ പ്രേമും നിതീഷിന്റെ കഴിവുകൾ ആവർത്തിച്ചു പ്രശംസിച്ചുകൊണ്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com