ലഖ്‌നൗവിന്റെ സ്പീഡ് സെൻസേഷണൽ മായങ്ക് യാദവിന് അടുത്ത രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകും

ഏപ്രിൽ 12, ഏപ്രിൽ 14 തീയതികളിൽ നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരായ മത്സരങ്ങളാണ് താരത്തിന് നഷ്ടമാകുക
ലഖ്‌നൗവിന്റെ സ്പീഡ് സെൻസേഷണൽ  മായങ്ക് യാദവിന് അടുത്ത  രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകും

ലഖ്‌നൗ : ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിൽ കൊടുങ്കാറ്റായി മാറിയ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ പേസർ മായങ്ക് യാദവിന് അടുത്ത രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകും. ഏപ്രിൽ 12, ഏപ്രിൽ 14 തീയതികളിൽ നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും എതിരായ മത്സരങ്ങളാണ് താരത്തിന് നഷ്ടമാകുക. നേരത്തെ ഡൽഹി ക്യാപ്പിറ്റൽസിനെതിരെയുള്ള മത്സരത്തിൽ മായങ്ക് തിരിച്ചുവരുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാൽ അടിവയറ്റിലെ വേദന മൂലം സ്കാനിങ്ങിന് വിധേയനായ താരത്തിന് ഒരാഴ്ച്ചയുടെ വിശ്രമം ടീം അനുവദിച്ചു. ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ സിഇഒ കേണൽ വിനോദ് ബിഷ്ത് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ ആദ്യ ഓവറുകൾക്ക് ശേഷം അദ്ദേഹം മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. 13 റൺസ് ആ ഓവറിൽ വഴങ്ങുകയും ചെയ്തിരുന്നു. ഐപിഎല്ലിലെ ഈ സീസണിലെ കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഭൂരിഭാഗം പന്തുകളും 150ന് മുകളിലെറിയുകയും വിക്കറ്റ് നേടുകയും ചെയ്തിരുന്ന 21 വയസ്സ് മാത്രം പ്രായമുള്ള മായങ്ക് പക്ഷേ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ 140ന് താഴെ മാത്രമാണ് എറിഞ്ഞത്.

ഐപിഎൽ 2024ലെ ഏറ്റവും വേഗതയേറിയ പന്തും മായങ്കിന്റേതാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ 156.7 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിഞ്ഞത്. പഞ്ചാബിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ മണിക്കൂറിൽ 155 കിലോമീറ്റർ വേഗത്തിലുള്ള പന്തെറിഞ്ഞതാണ് മായങ്ക് യാദവ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഈ സീസണിലെ ആഭ്യന്തര വൈറ്റ് ബോൾ ടൂർണമെൻ്റുകളിൽ ഡൽഹിയിൽ നിന്നുള്ള യുവ പേസർ മികച്ച പ്രകടനമാണ് നടത്തിയത്. ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ് താരം.

ലഖ്‌നൗവിന്റെ സ്പീഡ് സെൻസേഷണൽ  മായങ്ക് യാദവിന് അടുത്ത  രണ്ട് മത്സരങ്ങൾ കൂടി നഷ്ടമാകും
മായങ്ക് യാദവ് ഫിറ്റ് ആൻഡ് ഫൈനെന്ന് ലഖ്‌നൗ മാനേജ്‌മെന്റ്; അടുത്ത മത്സരത്തിൽ കളിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com