ഹാരി ബ്രൂക്കിന് പകരക്കാരനായി; ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറെ തട്ടകത്തിലെത്തിച്ച് ഡല്‍ഹി

വ്യക്തിപരമായ കാരണങ്ങളാല്‍ ഹാരി ബ്രൂക്ക് നേരത്തെ തന്നെ ഐപിഎല്‍ 2024 സീസണില്‍ നിന്ന് പിന്മാറിയിരുന്നു
ഹാരി ബ്രൂക്കിന് പകരക്കാരനായി; ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറെ തട്ടകത്തിലെത്തിച്ച് ഡല്‍ഹി

ന്യൂഡല്‍ഹി: ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി ബ്രൂക്കിന് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലിസാഡ് വില്ല്യംസിനെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സൈന്‍ ചെയ്തത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഹാരി ബ്രൂക്ക് നേരത്തെ തന്നെ ഐപിഎല്‍ 2024 സീസണില്‍ നിന്ന് പിന്മാറിയിരുന്നു.

ലിസാഡ് വില്ല്യംസിനെ തന്റെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ഡല്‍ഹി സൈന്‍ ചെയ്തത്. 2021 മുതല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് ലിസാഡ്. പ്രോട്ടിയാസിന് വേണ്ടി രണ്ട് ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും 11 ടി20 മത്സരങ്ങളിലും ലിസാഡ് കളിച്ചു.

ഹാരി ബ്രൂക്കിന് പകരക്കാരനായി; ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളറെ തട്ടകത്തിലെത്തിച്ച് ഡല്‍ഹി
'മുംബൈയ്ക്കും ഡല്‍ഹിക്കുമിടയിലെ വ്യത്യാസം ആ താരമാണ്'; മത്സരം വിജയിപ്പിച്ചത് അവനെന്ന് ഹാര്‍ദ്ദിക്‌

കഴിഞ്ഞ താരലേലത്തില്‍ നാല് കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് താരവും മധ്യനിര ബാറ്ററുമായ ഹാരി ബ്രൂക്കിനെ ഡല്‍ഹി സൈന്‍ ചെയ്തത്. എന്നാല്‍ അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ താരം ഐപിഎല്ലില്‍ നിന്ന് പിന്മാറി. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. സീസണില്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്. മുമ്പ് ജേസണ്‍ റോയ്, മാര്‍ക് വുഡ് എന്നിവരും ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com