ജഡേജ തുടങ്ങി, തുഷാർ തീർത്തു; ചെപ്പോക്കിൽ കൊൽക്കത്തയെ ഒതുക്കി ചെന്നൈ

ഏഴാം ഓവറിൽ ജഡേജ എത്തിയതോടെ കളി മാറി.
ജഡേജ തുടങ്ങി, തുഷാർ തീർത്തു; ചെപ്പോക്കിൽ കൊൽക്കത്തയെ ഒതുക്കി ചെന്നൈ

ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റെെഡേഴ്സിനെ എറിഞ്ഞിട്ട് ചെന്നൈ സൂപ്പർ കിം​ഗ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമാണ് നേടാനായത്. 34 റൺസ് നേടിയ ശ്രേയസ് അയ്യരാണ് ടോപ് സ്കോറർ. മൂന്ന് വീതം വിക്കറ്റുകൾ നേടി തുഷാർ ദേശ്പാണ്ഡെയും രവീന്ദ്ര ജഡേജയുമാണ് കൊൽക്കത്തെയെ തകർത്തത്.

മത്സരത്തിന്റെ ആദ്യ പന്തിൽ ഫിൽ സാൾട്ടിനെ ജഡേജയുടെ കൈകളിൽ എത്തിച്ച് ദേശ്പാണ്ഡെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. എങ്കിലും പവർപ്ലേയിൽ‌ നന്നായി കളിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞു. സുനിൽ നരെയ്ൻ 27ഉം അംഗൃഷ് രഘുവംശി 24ഉം റൺസെടുത്തു. എന്നാൽ ഏഴാം ഓവറിൽ ജഡേജ എത്തിയതോടെ കളി മാറി.

ജഡേജ തുടങ്ങി, തുഷാർ തീർത്തു; ചെപ്പോക്കിൽ കൊൽക്കത്തയെ ഒതുക്കി ചെന്നൈ
ആർ സി ബി ആരാധകർ അത്ര നല്ലവരല്ല; തുറന്നുപറഞ്ഞ് ദിനേശ് കാർത്തിക്ക്

രഘുവംശിയും നരേയ്നും ജഡേജയുടെ ഒരോവറിൽ വീണു. പിന്നെ ശ്രേയസ് അയ്യരിന്റെ ബാറ്റ് മാത്രമാണ് സ്കോറിം​ഗ് നടത്തിയത്. ചെന്നൈ നിരയിൽ മുസ്തഫിസൂർ റഹ്മാൻ രണ്ടും മഹേഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി. അവസാന ഓവറിൽ മുസ്തഫിസൂർ ഒരു റൺസും ഒരു എക്സട്രാ റൺസും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com