ഒരൽപ്പം ബുദ്ധി പ്രയോ​ഗിക്കൂ, വിരാട് കോഹ്‌ലി അത്ഭുതമാണ്; ബിസിസിഐക്കെതിരെ മുൻ താരങ്ങൾ

ഇനിയെത്ര ഉയരങ്ങളിൽ കോഹ്‌ലിയെത്തുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല
ഒരൽപ്പം ബുദ്ധി പ്രയോ​ഗിക്കൂ, വിരാട് കോഹ്‌ലി അത്ഭുതമാണ്; ബിസിസിഐക്കെതിരെ മുൻ താരങ്ങൾ

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. റോയൽ ചലഞ്ചേഴ്സ് പരാജയപ്പെടുമ്പോഴും സീസണിലെ റൺവേട്ടയിൽ ഒന്നാമതാണ് താരം. കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിൽ പ്രതികരണവുമായി മുൻ താരങ്ങൾ രം​ഗത്തെത്തി. ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തേണ്ടതില്ലെന്ന ബിസിസിഐ ആലോചനയിൽ വിമർശനവുമായാണ് മുൻ താരങ്ങൾ രംഗത്തെത്തിയത്.

ബിസിസിഐ ഒരൽപ്പം ബുദ്ധി പ്രയോ​ഗിക്കണമെന്നാണ് പാകിസ്താൻ മുൻ താരം അഹമ്മദ് ഷെഹ്‌സാദിന്റെ പ്രതികരണം. വിരാട് കോഹ്‌ലിയുടെ കരിയറിന് അവസാനമായെന്ന് ബിസിസിഐ മാത്രമാണ് ചിന്തിച്ചിട്ടുള്ളതെന്നും ഷെഹ്സാദ് വ്യക്തമാക്കി. കോഹ്‌ലി ഒരു അത്ഭുതമാണെന്ന് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫും പ്രതികരിച്ചു.

ഒരൽപ്പം ബുദ്ധി പ്രയോ​ഗിക്കൂ, വിരാട് കോഹ്‌ലി അത്ഭുതമാണ്; ബിസിസിഐക്കെതിരെ മുൻ താരങ്ങൾ
ഫോം താൽക്കാലികം, ജോസ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർ; കുമാർ സം​ഗക്കാര

റോയൽ ചലഞ്ചേഴ്സിന്റെ ഒറ്റയാൾ പോരാളിയാണ് കോഹ്‌ലി. ഒരിക്കലും തളരാത്ത ശരീരവും നേട്ടങ്ങളിൽ തൃപ്തനാകാത്ത മനസും കോഹ്‌ലിക്കുണ്ട്. ഇനിയും എത്ര ഉയരങ്ങളിൽ കോഹ്‌ലിയെത്തുമെന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ കഴിയില്ലെന്നും മുഹമ്മദ് കൈഫ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com