രാജസ്ഥാന്റെ പിങ്ക് പ്രോമിസ്; 'സോളാർ സിക്സറിൽ' കോളടിച്ച് 78 വീടുകൾ

ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്‌സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുമെന്നായിരുന്നു രാജസ്ഥാന്റെ പിങ്ക് പ്രോമിസ്
രാജസ്ഥാന്റെ പിങ്ക് പ്രോമിസ്; 'സോളാർ സിക്സറിൽ' കോളടിച്ച് 78 വീടുകൾ

ജയ്പൂർ : രാജസ്ഥാൻ ബാംഗ്ളൂർ മത്സരം ജയ്പൂരിൽ അരങ്ങേറുമ്പോൾ പതിവ് മത്സരത്തിൽ നിന്ന് വ്യത്യസ്തമായി ചിലതുണ്ടായിരുന്നു. മത്സരത്തില്‍ റോയല്‍സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയാണ് അണിഞ്ഞിരുന്നത് . രാജ്യത്തെ വനിതകള്‍ക്കുള്ള സമര്‍പ്പണമായാണ് ഈ സവിശേഷ ജഴ്‌സിയണിഞ്ഞ് രാജസ്ഥാന്‍ കളത്തിലിറങ്ങിയത്.

കടും പിങ്ക് ജഴ്സിയിൽ ഇറങ്ങിയതോടൊപ്പം മറ്റൊരു വാഗ്ദാനവും രാജ്യത്തെ സ്ത്രീകൾക്കായി രാജസ്ഥാൻ റോയൽസ് മുന്നോട്ട് വെച്ചിരുന്നു. ഇരുടീമുകളിലെയും ബാറ്റര്‍മാര്‍ പറത്തുന്ന ഓരോ സിക്‌സുകള്‍ക്കും ആറ് വീടുകള്‍ എന്ന കണക്കില്‍ ടീം മുന്‍കൈയെടുത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കുമെന്നായിരുന്നു അത്.

ടോസ് നഷ്ടമായി ബാറ്റ് ചെയ്ത ബംഗളൂരുവിൽ വിരാട് കോഹ്‌ലിയാണ് രാജസ്ഥാന്റെ സോളാർ പാനൽ ചലഞ്ചിന് തുടക്കം കുറിച്ചത്. ബാംഗ്ളൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്‌സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്‌സറുകൾ നേടി. മൊത്തം 13 സിക്സറുകൾ. ബാംഗ്ലൂർ നിരയിൽ കോഹ്‌ലിയും രാജസ്ഥാൻ നിരയിൽ ബട്ട്ലറും നാല് വീതം സിക്‌സറുകൾ നേടി. ബട്ട്ലർ സെഞ്ച്വറിയടിച്ച് രാജസ്ഥാനെ വിജയിപ്പിച്ചതും ഒരു സോളാർ സിക്സറിലൂടെയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com