'അമ്മേ ഇത് കാണൂ...'; വിസ്മയിപ്പിക്കുന്ന പേസ് ആക്രമണത്തിന് പിന്നാലെ മായങ്ക് യാദവിന്റെ സന്ദേശം

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.
'അമ്മേ ഇത് കാണൂ...'; വിസ്മയിപ്പിക്കുന്ന പേസ് ആക്രമണത്തിന് പിന്നാലെ മായങ്ക് യാദവിന്റെ സന്ദേശം

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വീണ്ടും മിന്നൽ പ്രകടനം പുറത്തെടുത്തിരിക്കുകയാണ് യുവതാരം മായങ്ക് യാദവ്. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഐപിഎൽ സീസണിലെ വേ​ഗതയേറിയ പന്തും മത്സരത്തിലുണ്ടായി. പിന്നാലെ ഇൻസ്റ്റ​ഗ്രാമിൽ ഒരു പോസ്റ്റിട്ടിരിക്കുകയാണ് യുവതാരം.

'അമ്മേ ഇത് കാണൂ, എനിക്കിപ്പോൾ പറക്കാൻ കഴിയും'. ഈയൊരു വാചകമാണ് മായങ്ക് തന്റെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിന് മായങ്കിന് മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്.

'അമ്മേ ഇത് കാണൂ...'; വിസ്മയിപ്പിക്കുന്ന പേസ് ആക്രമണത്തിന് പിന്നാലെ മായങ്ക് യാദവിന്റെ സന്ദേശം
ലഖ്നൗ ഒളിപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിര

ആദ്യ മത്സരത്തിൽ 27 റൺസ് വഴങ്ങി മായങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജോണി ബെർസ്റ്റോ, പ്രഭ്സിമ്രാൻ ​സിം​ഗ്, ജിതേഷ് ശർമ്മ എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിനെതിരെ മായങ്ക് വീഴ്ത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com