ഒരൽപ്പം മരാദ്യ കാണിക്കൂ; ഹാർദ്ദിക്കിനായി ആരാധകരോട് അഭ്യർത്ഥിച്ച് സഞ്ജയ് മഞ്ജരേക്കർ

മത്സരത്തിന് ശേഷവും ഹാർദ്ദിക്കിന് കൂവൽ ലഭിച്ചു.
ഒരൽപ്പം മരാദ്യ കാണിക്കൂ; ഹാർദ്ദിക്കിനായി ആരാധകരോട് അഭ്യർത്ഥിച്ച് സഞ്ജയ് മഞ്ജരേക്കർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും മുംബൈ തോൽവി വഴങ്ങി. മത്സരത്തിന് മുമ്പും പിമ്പും മുംബൈ നായകൻ ഹാർ‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് കനത്ത കൂവലാണ് ലഭിച്ചത്. ആരാധകർ അതിരുകടന്നപ്പോൾ ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ ഇടപെട്ടു.

മത്സരത്തിന് മുമ്പായി ടോസിന് എത്തിയതാണ് മഞ്ജരേക്കർ. ഹാർദ്ദിക്ക് എത്തിയതും ആരാധകർ കൂവൽ തുടങ്ങി. ഇതോടെയാണ് മഞ്ജരേക്കർ ആരാധകരോട് അഭ്യർത്ഥനയുമായി രം​ഗത്തെത്തിയത്. എനിക്കൊപ്പം രണ്ട് നായകന്മാർ വന്നിരിക്കുന്നു. ഇത് കയ്യടികൾ ഉയരേണ്ട സമയമാണെന്ന് മഞ്ജരേക്കർ പറഞ്ഞു.

ഒരൽപ്പം മരാദ്യ കാണിക്കൂ; ഹാർദ്ദിക്കിനായി ആരാധകരോട് അഭ്യർത്ഥിച്ച് സഞ്ജയ് മഞ്ജരേക്കർ
ടിം ഡേവിഡിന് മുമ്പ് പീയുഷ് ചൗളയോ? മുംബൈ ഇന്ത്യൻസ് എന്താണ് ചെയ്യുന്നതെന്ന് ഹർഭജൻ സിംഗ്

ഹാർദ്ദിക്കിന് കൂവലും രോഹിത് ശർമ്മയ്ക്ക് ജയ് വിളികളും ലഭിച്ചതോടെ ഒരൽപ്പം മരാദ്യ കാണിക്കുവാൻ മഞ്ജരേക്കർ അഭ്യർത്ഥിക്കുകയായിരുന്നു. മത്സരത്തിന് ശേഷവും ഹാർദ്ദിക്കിന് കൂവൽ ലഭിച്ചു. പോസ്റ്റ് മാച്ച് പ്രെസന്റേഷനിലാണ് ഹാർദ്ദിക്കിനെ ആരാധകർ കൂവി വിളിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com