സെവാഗിന്റെ മുൽത്താനിലെ ചരിത്ര ഇന്നിങ്സിന് ഇന്ന് 20 വയസ്സ്

72 വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറിയായിരുന്നു അത്.
സെവാഗിന്റെ മുൽത്താനിലെ ചരിത്ര ഇന്നിങ്സിന് ഇന്ന് 20 വയസ്സ്

സെവാഗിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായ മുൽത്താനിലെ ട്രിപ്പിൾ സെഞ്ച്വറിക്ക് ഇന്ന് 20 വയസ്സ്. 2004 മാർച്ച് 29 പാകിസ്താനിലെ മുൽത്താനിൽ നടന്ന പാകിസ്താനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു സെവാഗിന്റെ ചരിത്രനേട്ടം. 72 വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറിയായിരുന്നു ഇത്. 375 പന്തിൽ 39 ഫോറും 6 സിക്സറുമടങ്ങിയതായിരുന്നു ഇന്നിങ്സ്.

പാക് ബൗളർ മുഷ്‌ഫാഖിനെ ലോങ്ങ് ഓണിലൂടെ സിക്സർ പറത്തിയായിരുന്നു സെവാഗ് ട്രിപ്പിൾ സെഞ്ച്വറി നേട്ടം ആഘോഷിച്ചത് അക്കാലത്തെ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ കൂടിയായിരുന്നു അത്. ഡബിൾ സെഞ്ച്വറിക്ക് ആറ് റൺസകലെ വീണ സച്ചിനൊപ്പം മൂന്നാം വിക്കറ്റിൽ 336 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് സൃഷ്ടിക്കാനും സെവാഗിനായി. ഇന്നിങ്സിനും 52 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം

Related Stories

No stories found.
logo
Reporter Live
www.reporterlive.com