കോഹ്‌ലിയെക്കുറിച്ചുള്ള ആ വാര്‍ത്തയാണ് ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ അസംബന്ധം: ആരോണ്‍ ഫിഞ്ച്

'കോഹ്‌ലിയാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വൈറ്റ് ബോള്‍ താരം'
കോഹ്‌ലിയെക്കുറിച്ചുള്ള ആ വാര്‍ത്തയാണ് ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ അസംബന്ധം: ആരോണ്‍ ഫിഞ്ച്

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി ടി20 ലോകകപ്പ് കളിക്കില്ലെന്ന വാര്‍ത്തയാണ് താന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ള ഏറ്റവും വലിയ അസംബന്ധമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മുന്‍ ക്യാപ്റ്റനെ ബിസിസിഐ ഒഴിവാക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ വിരാട് കോഹ്‌ലിക്കുള്ള സ്ഥാനത്തെ ചോദ്യം ചെയ്യുന്ന വിമര്‍ശകരെ ശക്തമായി എതിര്‍ത്ത് ഫിഞ്ച് രംഗത്തെത്തിയത്.

'ഏത് ഫോര്‍മാറ്റുകളിലും ഐസിസി ഇവന്റുകള്‍ വരുമ്പോള്‍ എല്ലാവരും വിരാട് കോഹ്‌ലിയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചും സംസാരിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ശരിക്കും കോഹ്‌ലിക്ക് ഇടം ലഭിക്കാതിരിക്കാനും മാത്രമുള്ള സമ്മര്‍ദ്ദം ഇന്ത്യന്‍ ടീമിലുണ്ടോ? ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ അസംബന്ധം അതാണ്. കോഹ്‌ലിയാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച വൈറ്റ് ബോള്‍ താരം', ഫിഞ്ച് പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ സ്‌ട്രൈക്ക് റേറ്റുകളാണ് ഒരു കളിക്കാരന്റെ മൂല്യത്തെ നിര്‍വചിക്കുന്നതെന്നും ഫിഞ്ച് ചൂണ്ടിക്കാട്ടി. 'കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 140-160 ഒക്കെയാണെങ്കില്‍ അതിലെന്താണ് കുഴപ്പമുള്ളത്? കളിയില്‍ ചിലപ്പോള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് കളിക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നിര്‍ബന്ധമില്ല', ഫിഞ്ച് വ്യക്തമാക്കി. കോഹ്‌ലി സമ്മര്‍ദ്ദമേറിയ സാഹചര്യത്തിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലിയെക്കുറിച്ചുള്ള ആ വാര്‍ത്തയാണ് ഞാന്‍ കേട്ടതില്‍ വെച്ച് ഏറ്റവും വലിയ അസംബന്ധം: ആരോണ്‍ ഫിഞ്ച്
ഇത്രയും വേണമായിരുന്നോ?; ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ കോഹ്‌ലി ആരാധകന് ക്രൂരമ‍ർദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്

നേരത്തെ കോഹ്‌ലിയുടെ ബാറ്റിംഗ് ശൈലി ട്വന്റി 20 ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് വിലയിരുത്തിയാണ് ബിസിസിഐ കോഹ്‌ലിയെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കോഹ്‌ലിയുടെ (77) മാച്ച് വിന്നിങ് പ്രകടനം വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com