ബാംഗ്ലൂരുവിന് 177 റൺസ് വിജയ ലക്ഷ്യം, പഞ്ചാബിന്റെ ലക്ഷ്യം രണ്ടാം വിജയം

37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.
ബാംഗ്ലൂരുവിന് 177 റൺസ് വിജയ ലക്ഷ്യം, പഞ്ചാബിന്റെ ലക്ഷ്യം രണ്ടാം വിജയം

ഇന്ത്യൻ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനു മുന്നില്‍ 177 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. മൂന്നാം ഓവറിൽ തന്നെ ജോണി ബെയര്‍ സ്‌റ്റോയെ നഷ്ട്ടപ്പെട്ട പഞ്ചാബ് പതിയെയാണ് സ്കോർ ചലിപ്പിച്ചത്. ധവാനും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ബെംഗളൂരുവിനായി നാലോവറില്‍ 26 റണ്‍സ് വിട്ടുനല്‍കി സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി മാക്‌സ്‌വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് യഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് നേടി.

സീസണിലെ ആദ്യ ജയമാണ് ബെംഗളൂരുവിന്റെ ലക്ഷ്യം. ഐ.പി.എല്‍. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്കെതിരേ ആറ് വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയാണ് ബെംഗളൂരു ഈ സീസൺ തുടങ്ങിയത്. ദൽഹിക്കെതിരെയുള്ള ആദ്യ മത്സരം നാല് വിക്കറ്റിന് വിജയിച്ച ആത്മ വിശ്വാസത്തിലാണ് പഞ്ചാബ്. വിരാട് കോഹ്ലിയിലാണ് ബംഗ്ളൂരുവിന്റെ പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com