'ഞാനീ നിമിഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു'; തിരിച്ചുവരവില്‍ വികാരാധീനനായി റിഷഭ് പന്ത്

454 ദിവസത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ തിളങ്ങാന്‍ പന്തിനായിരുന്നില്ല
'ഞാനീ നിമിഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു'; തിരിച്ചുവരവില്‍ വികാരാധീനനായി റിഷഭ് പന്ത്

മൊഹാലി: വാഹനാപകടത്തിന് ശേഷം റിഷഭ് പന്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തിലാണ് ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി പന്ത് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ആര്‍പ്പുവിളികളോടെയും കരഘോഷങ്ങളോടെയുമാണ് പന്തിനെ ഗ്യാലറി വരവേറ്റത്.

മത്സരത്തില്‍ ടോസിനിടെ റിഷഭ് പന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ മനസ് കീഴടക്കുന്നത്. 'എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണിത്. ഞാന്‍ ഈ നിമിഷം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു', പന്ത് പറഞ്ഞു.

454 ദിവസത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ തിളങ്ങാന്‍ പന്തിനായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി 13 പന്തില്‍ നിന്ന് 18 റണ്‍സാണ് പന്തിന് നേടാനായത്. ഹര്‍പ്രീത് ബ്രാറിന്റെ ഓവറില്‍ നാലാമനായാണ് പന്ത് ക്രീസിലെത്തിയത്. 13-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ ജോണി ബെയര്‍സ്‌റ്റോയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com