ജയ്‌സ്‌വാള്‍ ക്രിക്കറ്റിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും: റോബിന്‍ ഉത്തപ്പ

'അവന് ക്രിക്കറ്റല്ലാതെ മറ്റൊന്നും അറിയില്ല'
ജയ്‌സ്‌വാള്‍ ക്രിക്കറ്റിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും: റോബിന്‍ ഉത്തപ്പ

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശസ്വി ജയ്‌സ്‌വാളിന് ഐപിഎല്‍ 2024 സീസണിലും തിളങ്ങാനാവുമെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പിങ് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. ക്രിക്കറ്റിന് വേണ്ടിയാണ് ജയ്‌സ്‌വാള്‍ ജീവിക്കുന്നതെന്നാണ് മുന്‍ റോയല്‍സ് താരം കൂടിയായ ഉത്തപ്പ പറയുന്നത്. ജയ്‌സ്‌വാളിന് ക്രിക്കറ്റിനോടുള്ള അര്‍പ്പണമനോഭാവം ഉദാഹരണസഹിതം വ്യക്തമാക്കുകയാണ് ഉത്തപ്പ.

'2020ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നപ്പോള്‍ ജയ്‌സ്‌വാളുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. അവന് ക്രിക്കറ്റല്ലാതെ മറ്റൊന്നും അറിയില്ല. ക്രിക്കറ്റിന് വേണ്ടി മാത്രമാണ് അവന്‍ ജീവിക്കുന്നതും ശ്വസിക്കുന്നതും', ഉത്തപ്പ പറഞ്ഞു.

ജയ്‌സ്‌വാള്‍ ക്രിക്കറ്റിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും: റോബിന്‍ ഉത്തപ്പ
'എല്ലീസ് പെറിയുടെ പവര്‍ഫുള്‍ പഞ്ച്'; സിക്‌സടിച്ച് തകര്‍ത്ത കാറിന്റെ ചില്ല് സമ്മാനമായി നല്‍കി ടാറ്റ

'ചിലപ്പോള്‍ അവന്‍ കടല്‍ത്തീരങ്ങളില്‍ നടക്കുന്നത് നിങ്ങള്‍ക്ക് കാണാം. ക്രിക്കറ്റിനെപ്പറ്റി സ്വയം സംസാരിക്കുകയും ചെയ്യും. ഒരിക്കല്‍ രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിശീലനത്തിന് പോയ അദ്ദേഹം അര്‍ദ്ധ രാത്രി 12.45 വരെ തുടര്‍ന്നു', ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ജയ്‌സ്‌വാള്‍ ക്രിക്കറ്റിന് വേണ്ടിയാണ് ജീവിക്കുന്നതും ശ്വസിക്കുന്നതും: റോബിന്‍ ഉത്തപ്പ
ചറപറാ സിക്‌സറടിച്ച് സഞ്ജു; ഐപിഎല്ലിന്റെ മുന്നെയുള്ള സാമ്പിള്‍ വെടിക്കെട്ടോ?, വീഡിയോ

ഐപിഎല്‍ 2023 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ അഞ്ചാമത്തെ താരമായിരുന്നു ജയ്‌സ്‌വാള്‍. 14 മത്സരങ്ങളില്‍ നിന്ന് 48.07 ശരാശരിയിലും 163.61 സ്ട്രൈക്ക് റേറ്റിലും 625 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലിടം നേടാന്‍ സഹായിക്കുകയും ചെയ്തു. മാര്‍ച്ച് 24ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com