ഡ്രെസ്സിംഗ് റൂമിൽ രോഹിത് ശർമ്മയുള്ളത് കരുത്ത്; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് ജയ്സ്വാൾ

രോഹിതിന് കീഴിൽ കളിക്കാൻ കഴിയുന്നത് വലിയ ഭാ​ഗ്യമാണ്.
ഡ്രെസ്സിംഗ് റൂമിൽ രോഹിത് ശർമ്മയുള്ളത് കരുത്ത്; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് ജയ്സ്വാൾ

ഡൽഹി: ഇം​​ഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുത്തവരിൽ മുമ്പിലാണ് യശസ്വി ജയ്സ്വാൾ. രണ്ട് ഇരട്ട സെഞ്ച്വറിയടക്കം 712 റൺസാണ് താരം പരമ്പരയിൽ അടിച്ചുകൂട്ടിയത്. പിന്നാലെ തന്റെ പ്രകടന മികവിന് കാരണം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പിന്തുണയെന്ന് വെളിപ്പെടുത്തുകയാണ് താരം.

ഡ്രെസ്സിം​ഗ് റൂമിൽ രോഹിത് ശർമ്മയുള്ളത് കരുത്താണ്. രോഹിതിന് കീഴിൽ കളിക്കാൻ കഴിയുന്നത് വലിയ ഭാ​ഗ്യമാണ്. തനിക്ക് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയാത്ത അത്ര മനോഹര നിമിഷങ്ങൾ ഡ്രെസ്സിം​ഗ് റൂമിൽ ഉണ്ടായി. ഈ പരമ്പരയിൽ ഉടനീളം രോഹിത് നൽകിയ പ്രോത്സാഹനം, സഹതാരങ്ങളോട് പെരുമാറുന്ന രീതി, രോഹിതിന്റെ ബാറ്റിം​ഗ് തുടങ്ങി എല്ലാം മികച്ചതാണെന്ന് ജയ്സ്വാൾ വ്യക്തമാക്കി.

ഡ്രെസ്സിംഗ് റൂമിൽ രോഹിത് ശർമ്മയുള്ളത് കരുത്ത്; ഇന്ത്യൻ നായകനെ പ്രകീർത്തിച്ച് ജയ്സ്വാൾ
കിംഗ് കോഹ്‌ലി വേണ്ടേ ഇന്ത്യൻ ടീമിൽ ? ട്വന്റി 20 ലോകകപ്പിന് മുമ്പെ ആരാധകർക്ക് നിരാശ

ഏതൊരു സാഹചര്യത്തിലും രോഹിത് നമ്മുക്കൊപ്പം നിൽക്കും. ഒരു നായകന് വേണ്ട എല്ലാ ​ഗുണങ്ങളും രോഹിതിനുണ്ട്. ഇന്ത്യൻ നായകനിൽ നിന്ന് പഠിക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്നും ജയ്സ്വാൾ പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com