മുംബൈയ്ക്ക് 42-ാം രഞ്ജി കിരീടം; 15 റൺസിനിടെ അഞ്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് വിദർഭ

വാഡ്കറിന് പിന്നാലെ ഹർഷ് ദൂബെ 65 റൺസുമായി പുറത്തായി.
മുംബൈയ്ക്ക് 42-ാം രഞ്ജി കിരീടം; 15 റൺസിനിടെ അഞ്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് വിദർഭ

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ 42-ാം കിരീടം സ്വന്തമാക്കി മുംബൈ. ഫൈനലിൽ വിദർഭയുടെ പോരാട്ടം 169 റൺസ് അകലെ അവസാനിച്ചു. ഒരു ഘട്ടത്തിൽ ശക്തമായ പോരാട്ടം നടത്തിയ വിദർഭ സംഘം അവസാന അ‍ഞ്ച് വിക്കറ്റുകൾ 15 റൺസിനിടെ വലിച്ചെറിഞ്ഞു. നാല് വിക്കറ്റെടുത്ത തനുഷ് കോട്യാന്റെ പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.

അഞ്ചിന് 248 എന്ന സ്കോറിൽ നിന്നാണ് വിദർഭ അവസാന ദിവസം ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ വിദർഭ സംഘം മുന്നേറി. ദിവസത്തിന്റെ പാതി സമയം പിന്നിട്ടപ്പോൾ അഞ്ചിന് 353 എന്ന സ്കോറിലെത്താൻ വിദർഭയ്ക്ക് കഴിഞ്ഞു. എന്നാൽ 102 റൺസുമായി അക്ഷയ് വാഡ്കർ പുറത്തായതിന് പിന്നാലെ കൂട്ടത്തകർച്ചയാണ് കണ്ടത്.

മുംബൈയ്ക്ക് 42-ാം രഞ്ജി കിരീടം; 15 റൺസിനിടെ അഞ്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് വിദർഭ
കിംഗ് കോഹ്‌ലി വേണ്ടേ ഇന്ത്യൻ ടീമിൽ ? ട്വന്റി 20 ലോകകപ്പിന് മുമ്പെ ആരാധകർക്ക് നിരാശ

വാഡ്കറിന് പിന്നാലെ ഹർഷ് ദൂബെ 65 റൺസുമായി പുറത്തായി. പിന്നാലെ വന്നവർക്കാർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 368 എന്ന സ്കോറിൽ വിദർഭ കീഴടങ്ങി. ഒന്നാം ഇന്നിംഗ്സിൽ മുംബൈ 224 റൺസ് നേടിയപ്പോൽ വിദർഭ 105ന് ഓൾ ഔട്ടായി. 119 റൺസിന്റെ ലീഡോടെ രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിം​ഗിനിറങ്ങിയ മുംബൈ 418 റൺസെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com