മുംബൈ കടന്ന് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ; ഓൾ ഇൻ ഓളായി എല്ലീസ് പെറി

റോയൽ ചലഞ്ചേഴ്സിന്റെ തുടക്കവും തകർച്ചയോടെ ആയിരുന്നു.
മുംബൈ കടന്ന് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ; ഓൾ ഇൻ ഓളായി എല്ലീസ് പെറി

ഡൽഹി: വനിതാ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സ് വനിതകൾ പ്ലേ ഓഫിൽ. നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസ് വനിതകൾ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 19 ഓവറിൽ 113 റൺസ് മാത്രമാണ് നേടാനായത്. 15 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ സ്മൃതി മന്ദാന മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ചു. ഹെയ്‌ലി മാത്യൂസിനൊപ്പം സ്ഥാനക്കയറ്റം ലഭിച്ച മലയാളി വനിത സഞ്ജന സഞ്ജീവൻ ഓപ്പണറായെത്തി. 30 റൺസെടുത്ത സജന സജീവനാണ് മുംബൈയുടെ ടോപ് സ്കോറർ. ആദ്യ വിക്കറ്റിൽ ഇരുവരും 43 റൺസ് കൂട്ടിച്ചേർത്തു. 26 റൺസുമായി മാത്യൂസ് ആദ്യം മടങ്ങി. സോഫി ഡിവൈന്റെ ബൗളിം​ഗിൽ എല്ലീസ് പെറിയുടെ ക്യാച്ചിലാണ് താരം പുറത്തായത്. പിന്നീട് വീഴ്ത്തിയ ആറ് വിക്കറ്റുകളും എല്ലീസ് പെറിയുടെ ബൗളിം​ഗിലാണ്.

മുംബൈ കടന്ന് റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിൽ; ഓൾ ഇൻ ഓളായി എല്ലീസ് പെറി
ഒരുമിച്ച് നിൽക്കാം, തിരിച്ചുവരവ് സാധ്യം; അൽ നസർ തോൽവിയിൽ പ്രതികരിച്ച് റോണോ

വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ റോയൽ ചലഞ്ചേഴ്സിന്റെ തുടക്കവും തകർച്ചയോടെ ആയിരുന്നു. 39 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണു. എല്ലീസ് പെറി ഒരിക്കൽ കൂടി രക്ഷയ്ക്കെത്തി. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് കട്ടയ്ക്ക് കൂടെ നിന്നു. പെറി 40 റൺസും റിച്ച 36 റൺസും നേടി പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റ് ജയത്തോടെ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫിലേക്കെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com