രഞ്ജി ട്രോഫി ഫൈനൽ; മുംബൈയ്ക്ക് മികച്ച ലീഡ്, വിദർഭ ആദ്യ സെഷനിൽ ഓൾ ഔട്ട്

രണ്ടാം ദിനം മൂന്നിന് 31 എന്ന നിലയിൽ വിദർഭ ബാറ്റിം​ഗ് പുഃനരാരംഭിച്ചു
രഞ്ജി ട്രോഫി ഫൈനൽ; മുംബൈയ്ക്ക് മികച്ച ലീഡ്, വിദർഭ ആദ്യ സെഷനിൽ ഓൾ ഔട്ട്

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയ്ക്ക് ഒന്നാം ഇന്നിം​ഗ്സ് ലീഡ്. ആദ്യ സെഷനിൽ തന്നെ വിദർഭ സംഘം ഓൾ ഔട്ടായി. 119 റൺസിന്റെ ലീഡാണ് മുംബൈ സ്വന്തമാക്കിയത്. 105 റൺസ് മാത്രമാണ് ഒന്നാം ഇന്നിം​ഗ്സിൽ മുംബൈയ്ക്ക് നേടാൻ കഴിഞ്ഞത്. മൂന്ന് വിക്കറ്റ് വീതം നേടിയ ധവാൽ കുൽക്കർണി, ധനൂഷ് കോട്യാൻ, ഷംസ് മുലാനി എന്നിവരാണ് വിദർഭയെ തകർത്തത്.

രണ്ടാം ദിനം മൂന്നിന് 31 എന്ന നിലയിൽ വിദർഭ ബാറ്റിം​ഗ് പുഃനരാരംഭിച്ചു. അത്ഥർവ തായിഡെ 23, ആദിത്യ താക്കറെ 19, യാഷ് റാഥോഡ് 27, യാഷ് താക്കൂർ 16 എന്നിവർക്കാണ് വിദർഭ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. ഏഴ് ബാറ്റർമാർക്ക് വിദർഭ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

രഞ്ജി ട്രോഫി ഫൈനൽ; മുംബൈയ്ക്ക് മികച്ച ലീഡ്, വിദർഭ ആദ്യ സെഷനിൽ ഓൾ ഔട്ട്
ആദ്യ ഇന്നിം​ഗ്സിൽ വിൻഡീസ് 311ന് പുറത്ത്; ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിം​ഗ്സിൽ മുംബൈ 224 റൺ‌സ് നേടിയിരുന്നു. ഷർദിൽ താക്കൂറിന്റെ ബാറ്റിം​ഗാണ് മുംബൈയുടെ സ്കോർ 200 കടത്തിയത്. 69 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം താക്കൂർ 75 റൺസ് നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com