ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ടാം ടെസ്റ്റിൽ കിവീസിന് വിജയപ്രതീക്ഷ

രണ്ട് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ് ന്യുസീലാൻ‍ഡ് രണ്ടാം ദിനം ബാറ്റിം​ഗ് പുഃനരാരംഭിച്ചത്.
ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ടാം ടെസ്റ്റിൽ കിവീസിന് വിജയപ്രതീക്ഷ

ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യുസീലാൻഡിന് വിജയ പ്രതീക്ഷ. 279 റൺസാണ് ഓസ്ട്രേലിയയ്ക്ക് വിജയലക്ഷ്യം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ നാലിന് 77 റൺസെന്ന നിലയിലാണ്. രണ്ടാം ടെസ്റ്റ് വിജയിക്കാൻ ആറ് വിക്കറ്റ് ശേഷിക്കേ ഓസ്ട്രേലിയയ്ക്ക് 202 റൺസ് കൂടെ വേണം.

രണ്ട് വിക്കറ്റിന് 134 റൺസെന്ന നിലയിലാണ് ന്യുസീലാൻ‍ഡ് രണ്ടാം ദിനം ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. ടോം ലഥാം 73, രച്ചിൻ രവീന്ദ്ര 82, ഡാരൽ മിച്ചൽ 58 എന്നിവർ കിവീസ് സ്കോർ മുന്നോട്ട് നയിച്ചു. സ്‌കോട്ട് കുഗ്ഗെലിജന്റെ 44 റൺസും കിവീസ് സ്കോറിം​ഗിന് നിർണായകമായി. ഒടുവിൽ 372 റൺസിൽ കിവീസിന്റെ രണ്ടാം ഇന്നിം​ഗ്സ് അവസാനിച്ചു.

ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ടാം ടെസ്റ്റിൽ കിവീസിന് വിജയപ്രതീക്ഷ
ടൈം ഔട്ട് വിവാദം വിടാതെ ശ്രീലങ്കൻ ക്രിക്കറ്റ്; ബംഗ്ലാദേശ് പരമ്പര വിജയത്തിന് ശേഷം ടൈം ഔട്ട് ആഘോഷം

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്ട്രേലിയ കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. സ്മിത്ത്, ഖ്വാജ, ലബുഷെയ്ൻ, ​ഗ്രീൻ എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. ട്രാവിസ് ഹെഡ് 17 റൺസുമായും മിച്ചൽ മാർഷ് 27 റൺസുമായും ക്രീസിലുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com