രണ്ടാം ടെസ്റ്റിലും കിവീസ് ഫ്രൈ; ഓസീസിന് നാല് വിക്കറ്റ് നഷ്ടം

പുറത്താകാതെ 45 റൺസുമായി നിൽക്കുന്ന മാർനസ് ലബുഷെയ്ൻ ഓസീസ് നിരയുടെ ടോപ് സ്കോററായി.
രണ്ടാം ടെസ്റ്റിലും കിവീസ് ഫ്രൈ; ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യുസീലാൻഡ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിം​ഗ്സിൽ വെറും 162 റൺസിന് കിവീസ് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡാണ് ഓസ്ട്രേലിയയെ തകർത്തത്. മറുപടി ബാറ്റിം​ഗിൽ ഓസ്ട്രേലിയ ലീഡിനായി പൊരുതുകയാണ്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റിന് 124 റൺസെന്ന നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിം​ഗ് തിരഞ്ഞെടുത്തു. ടോം ലഥാം 38, ടോം ബ്ലൻഡൽ 22, കെയ്ൻ വില്യംസൺ 17, വിൽ യങ് 14 എന്നിങ്ങനെയാണ് കിവീസ് ബാറ്റർമാരുടെ സ്കോറുകൾ. മുൻനിര തകർന്നടിഞ്ഞപ്പോൾ ബൗളിം​ഗ് നിരയിൽ മാറ്റ് ഹെൻറി 29, ക്യാപ്റ്റൻ ടിം സൗത്തി 26 എന്നിങ്ങനെ സംഭാവന ചെയ്തു.

രണ്ടാം ടെസ്റ്റിലും കിവീസ് ഫ്രൈ; ഓസീസിന് നാല് വിക്കറ്റ് നഷ്ടം
രോഹിതിനും ഗില്ലിനും സെഞ്ച്വറി; ഇന്ത്യയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ ആദ്യ സെഷൻ

മറുപടി പറഞ്ഞ ഓസ്ട്രേലിയയ്ക്കും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. പുറത്താകാതെ 45 റൺസുമായി നിൽക്കുന്ന മാർനസ് ലബുഷെയ്ൻ ഓസീസ് നിരയുടെ ടോപ് സ്കോററായി. കാമറൂൺ ​ഗ്രീൻ 25, ട്രാവിസ് ഹെഡ് 21 എന്നിങ്ങനെ സ്കോർ ചെയ്തു. കിവീസിനായി മാറ്റ് ഹെൻറി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com