ഇവിടം സ്വർഗമാണ്; അത്ഭുത മാറ്റങ്ങളുമായി ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം

ഏകദിന ലോകകപ്പിൽ ധരംശാല സ്റ്റേഡയിത്തിലെ ഔട്ട്ഫീൽഡിനെതിരെ ​കടുത്ത വിമര്‍ശനം ഉയർന്നിരുന്നു
ഇവിടം സ്വർഗമാണ്; അത്ഭുത മാറ്റങ്ങളുമായി ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് ധരംശാലയിലെ സ്റ്റേഡിയത്തിൽ പുരോ​ഗമിക്കുകയാണ്. മത്സരത്തിൽ കുൽദീപ് യാദവിന്റെ ബൗളിം​ഗിൽ ബെൻ ഡക്കറ്റിനെ തകർപ്പൻ ക്യാച്ചിലൂടെ ശുഭ്മൻ ​ഗിൽ പുറത്താക്കി. സ്റ്റേഡിയത്തിൽ ഹിമാലയൻ മലകളുടെ സാന്നിധ്യം ഏറെ രസകരമാണ്. ഒപ്പം ​ഗ്രൗണ്ടിൽ താരങ്ങൾക്ക് ​ഫീൽഡിം​ഗിനായി അനായാസം ഓടാനും സാധിക്കുന്നു.

നവംബറിൽ ഏകദിന ലോകകപ്പ് നടന്നപ്പോൾ ഏറെ വിമർശനം കേട്ട സ്റ്റേഡിയമാണ് ധരംശാലയിലേത്. ഫീൽഡിനായി ഓടുമ്പോൾ കുഴികൾ രൂപപ്പെടുന്ന സ്റ്റേഡിയം. ഇവിടെ താരങ്ങൾക്ക് പരിക്കേൽക്കാൻ സാധ്യത കൂടുതലെന്ന് വിമർശനം ഉയർന്നു. ഇംഗ്ലണ്ട് താരങ്ങൾ ധരംശാല സ്റ്റേഡിയത്തിനെതിരെ ആക്ഷേപം ഉന്നയിച്ചു. എന്നാൽ മൂന്ന് മാസങ്ങൾക്കുള്ളിൽ സ്ഥിതി മാറി.

ഇവിടം സ്വർഗമാണ്; അത്ഭുത മാറ്റങ്ങളുമായി ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം
ടി വി റീപ്ലേയിൽ ഔട്ട്, ഡി ആർ എസിൽ നോട്ട് ഔട്ട്, ഉടക്കിട്ട് ശ്രീലങ്കൻ താരങ്ങൾ; വിവാദം

ഇന്ന് ഇന്ത്യയ്ക്കെതിരായ ടെസ്റ്റിൽ ഏറെ സുഖകരമായാണ് ധരംശാലയിൽ മത്സരം പുരോ​ഗമിക്കുന്നത്. വിദേശ പിച്ചുകളുടെ നിലവാരവും ഒപ്പം ഏറെ ഭം​ഗിയും സ്റ്റേഡിയത്തിന് കൈവന്നിരിക്കുന്നു. ഈ മത്സരം കാണുന്ന ക്രിക്കറ്റ് ആരാധകർക്ക് അതൊരു സുഖകരമായ അനുഭവമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com