അന്ന് ബാറ്റ് നൽകി, ഇന്ന് സ്ട്രീറ്റ് ക്രിക്കറ്റിൽ സച്ചിനൊപ്പം താരം; പരിമിതികളെ വിജയിച്ച് ആമിര്‍

ദിവസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീർ സന്ദർശിച്ച സച്ചിൻ ആമിറിന് ബാറ്റ് സമ്മാനിച്ചിരുന്നു.
അന്ന് ബാറ്റ് നൽകി, ഇന്ന് സ്ട്രീറ്റ് ക്രിക്കറ്റിൽ സച്ചിനൊപ്പം താരം; പരിമിതികളെ വിജയിച്ച് ആമിര്‍

മുംബൈ: ഇന്ത്യൻ സ്ട്രീറ്റ് ക്രിക്കറ്റ് ലീ​ഗിന്റെ ആദ്യ പതിപ്പിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഫ്ലാ​ഗ് ഓഫ് ചെയ്തു. പക്ഷേ ആദ്യ മത്സരത്തിൽ താരമായത് ആമിർ ഹുസൈൻ ലോൺ എന്ന ജമ്മു കാശ്മീരുകാരനാണ്. രണ്ടു കൈകളും ഇല്ലാതെ സച്ചിനൊപ്പം കളിക്കാനിറങ്ങിയതോടെയാണ് ആമിര്‍ ശ്രദ്ധേയനായത്.

എട്ടാം വയസ്സിൽ ഇരു കൈകളും ആമിറിന് നഷ്ടമായി. പിതാവിന്റെ തടിമില്ലില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് ആമിറിന് കനത്ത തിരിച്ചടി നേരിട്ടത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമ്മു കാശ്മീർ സന്ദർശിച്ച സച്ചിൻ ആമിറിന് ബാറ്റ് സമ്മാനിച്ചിരുന്നു. കൈകളില്ലാത്ത ആമിർ ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായതിന് പിന്നാലെയായിരുന്നു സച്ചിന്റെ സന്ദർശനം. ഒപ്പം സച്ചിൻ തന്നെ പ്രഥമ സ്ട്രീറ്റ് ക്രിക്കറ്റ് ലീ​ഗിലേക്ക് ആമിറിനെ ക്ഷണിച്ചു. ഉദ്ഘാടന മത്സരത്തിൽ സച്ചിനൊപ്പം ഓപ്പണിം​ഗ് ബാറ്റ് ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഒപ്പം പന്തെറിയാനും സച്ചിൻ ആമിറിനെ ക്ഷണിച്ചു.

അന്ന് ബാറ്റ് നൽകി, ഇന്ന് സ്ട്രീറ്റ് ക്രിക്കറ്റിൽ സച്ചിനൊപ്പം താരം; പരിമിതികളെ വിജയിച്ച് ആമിര്‍
എറിക് ടെന്‍ ഹാഗിന് പകരക്കാരെ നോക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഗാരെത് സൗത്ത്ഗേറ്റിന് ആദ്യ പരിഗണന

കൈയില്ലാത്തതിനെക്കുറിച്ചോര്‍ത്ത് ആമിര്‍ ഒരിക്കലും കരഞ്ഞിട്ടില്ല. ക്രിക്കറ്റിനെ സ്‌നേഹിച്ച ആമിറിന് കാലുകൾ കരുത്തേകി. കാലു കൊണ്ട് എഴുതുകയും ഭക്ഷണം കഴിക്കുകയും നീന്തുകയും ഷേവ് ചെയ്യുകയും എല്ലാം ആമിറിന് കഴിയും. ഒപ്പം മികച്ച ക്രിക്കറ്റ് താരവുമാണ്. ജമ്മു കശ്മീരിന്റെ അംഗപരിമിതരുടെ സംസ്ഥാന ക്രിക്കറ്റ് ടീം നായകനാണ് ഈ 34-കാരന്‍. ടീമിന്റെ പരിശീലകനും ആമിര്‍ തന്നെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com