ജയ്സ്വാൾ വെടിക്കെട്ട് ഡക്കറ്റിന്റെ കോപ്പി? ഇംഗ്ലീഷ് താരം അറിയാത്ത ഒരാൾ ഇന്ത്യൻ ടീമിലുണ്ടെന്ന് രോഹിത്

ബാസ്ബോളെന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല.
ജയ്സ്വാൾ വെടിക്കെട്ട് ഡക്കറ്റിന്റെ കോപ്പി? ഇംഗ്ലീഷ് താരം അറിയാത്ത ഒരാൾ ഇന്ത്യൻ ടീമിലുണ്ടെന്ന് രോഹിത്

ധരംശാല: ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ആക്രമണ ബാറ്റിം​ഗിന് കാരണം തന്റെ ശൈലിയെന്ന ബെൻ ഡക്കറ്റിന്റെ വാക്കുകൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഡക്കറ്റ് കണ്ടിട്ടില്ലാത്ത ഒരാൾ ഇന്ത്യൻ ടീമിലുണ്ട്. റിഷഭ് പന്തെന്നാണ് അയാളുടെ പേര്. ജയ്സ്വാളിന്റെ പ്രകടനത്തിന് മാതൃക പന്തിന്റെ ബാറ്റിം​ഗെന്നും രോഹിത് ശർമ്മ പറഞ്ഞു.

ബാസ്ബോളെന്നാൽ എന്താണെന്ന് തനിക്ക് അറിയില്ല. എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാണ് ഇത്തവണ ഇം​ഗ്ലീഷ് ടീം പുറത്തെടുത്തതെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. അഞ്ചാം ടെസ്റ്റിന് മുമ്പായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ

ജയ്സ്വാൾ വെടിക്കെട്ട് ഡക്കറ്റിന്റെ കോപ്പി? ഇംഗ്ലീഷ് താരം അറിയാത്ത ഒരാൾ ഇന്ത്യൻ ടീമിലുണ്ടെന്ന് രോഹിത്
ഒലി റോബിൻസൺ പുറത്ത്; അഞ്ചാം ടെസ്റ്റിന് ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യ-ഇം​ഗ്ലണ്ട് അവസാന ടെസ്റ്റ് നാളെ ആരംഭിക്കും. പരമ്പരയിൽ ഇതുവരെ എട്ട് ഇന്നിം​ഗ്സിൽ നിന്നായി ജയ്സ്വാൾ 655 റൺസ് നേടിയിട്ടുണ്ട്. 93.57 ആണ് താരത്തിന്റെ ശരാശരി. രണ്ട് ഇരട്ട സെഞ്ച്വറി ഉൾപ്പടെയാണ് ജയ്സ്വാളിന്റെ പ്രകടനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com