അഞ്ചാം ടെസ്റ്റ് നാളെ മുതൽ; ഇംഗ്ലണ്ടിനെ കുടുക്കാൻ സ്പിൻ ട്രാക്ക്?

ബാറ്റിംഗിൽ രജത് പാട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ എത്തുമോയെന്നാണ് ആകാംഷ.
അഞ്ചാം ടെസ്റ്റ് നാളെ മുതൽ; ഇംഗ്ലണ്ടിനെ കുടുക്കാൻ സ്പിൻ ട്രാക്ക്?

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് നാളെ ആരംഭിക്കും. ഇതിനോടകം പരമ്പര ഇന്ത്യ നേടിക്കഴിഞ്ഞു. എങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിലെ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് ഇനി ലക്ഷ്യം. മുൻ മത്സരങ്ങൾക്ക് സമാനമായി സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചാണ് ധരംശാലയിലും ഒരുക്കാൻ ഉദ്ദേശിക്കുന്നത്.

മത്സരത്തിന് വില്ലനായി മഴയെത്തിയേക്കാം എന്നതാണ് ക്രിക്കറ്റ് ആരാധകർക്ക് ആശങ്ക. കടുത്ത മഞ്ഞുവീഴ്ചയുള്ള ധരംശാലയിൽ താപനില ഒരു ഡി​ഗ്രിയിൽ താഴെയാകുമെന്നാണ് റിപ്പോർട്ടുകൾ. ടീമുകളുടെ പരിശീലനത്തെയും ഇടവിട്ടുപെയ്ത മഴ ബാധിച്ചിട്ടുണ്ട്.

അഞ്ചാം ടെസ്റ്റ് നാളെ മുതൽ; ഇംഗ്ലണ്ടിനെ കുടുക്കാൻ സ്പിൻ ട്രാക്ക്?
അൽ നസറിന് തിരിച്ചടി; സീസണിൽ ഇനി ടലിസ്ക കളിക്കില്ല

ഇന്ത്യൻ നിരയിൽ ഒരു മാറ്റം ഉറപ്പാണ്. ജസ്പ്രീത് ബുംറ തിരികെയെത്തുമ്പോൾ സിറാജിനോ ആകാശ് ദീപിനോ പുറത്തിരിക്കേണ്ടി വരും. ബാറ്റിംഗിൽ രജത് പാട്ടിദാറിന് പകരം ദേവ്ദത്ത് പടിക്കൽ എത്തുമോയെന്നാണ് ആകാംഷ. 100-ാം ടെസ്റ്റിന് തയ്യാറെടുക്കുന്ന രവിചന്ദ്രൻ അശ്വിന്റെ പ്രകടനത്തിനും ആരാധകർ കാത്തിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com